Chapter Title : നിണം ഒരുകൂട്ട് 2 [അണലി]
കരടിയും, മാടനും എക്കെ. സാർ ഉറങ്ങിയോ, മിത്രയുടെ ചോദ്യം കേട്ടു ഞാൻ തൊപ്പി മാറ്റി കണ്ണുകൾ തുറന്നു.
ആദ്യത്തെ ക്രൈമിന്റെ ഫോറെൻസിക് റിപ്പോർട്ട് വന്നിട്ടുണ്ട് സാർ. ഞാൻ കസേരയിൽ നിവർന്നു ഇരുന്നു. എനിക്കു എതിരായി മിത്രയും വന്നു ഇരുന്നു.
സാർ മരണ കാരണം പ്രലിമിനറിയിൽ പറഞ്ഞതുപോലെ തലയുടെ പിൻഭാഗത്തായി ഏറ്റ ശക്തമായ അടിയാണ്, അത് കാരണം അവിടെ സ്ഥിതി ചെയുന്ന പാരിയെറ്റൽ ലോബിൽ രക്തം കട്ട പിടിച്ചു. ഈ അടി ലഭിച്ച സമയം ആ സ്ത്രീയുടെ തലയുടെ മുൻഭാഗത്തെ തലയോട്ടിയിലും എവിടെയോ തട്ടി ചതവ് ഉണ്ട്. കൈകളിൽ നിന്നും, ചുണ്ടുകളിൽ നിന്നും സോൾവ്ന്റ് ബേസ്ഡ് ആയിട്ടുള്ള ആക്രൈലിക് അദ്ദേശിവ്സിന്റെ അംശം കിട്ടിയിട്ടുണ്ട്. അതിനർത്ഥം മാസ്കിങ് ടേപ്പ് പോലുള്ള എന്തെങ്കിലും ഉപയോഗിച്ച് വായും കൈയിൽ കെട്ടി വെച്ചിരുന്നു എന്നാണ്.
ഫിംഗർ പ്രിന്റ്സിനായി ശേഖരിച്ച സാംപ്ലിൾ പലതും ഉപയോഗശൂന്യം ആയി പോയതിനാൽ എവിഡൻസ് ഒന്നും കിട്ടിയില്ല . മരണം നടന്നത് രാത്രി 11 മണിക്ക് ആണ്, എങ്കിലും 10 മണിക്ക് മുൻപ്പ് തുടങ്ങി ശരീരത്തിൽ ഏറ്റ പരുക്കുകൾ ഉണ്ട് . ബോഡിയിൽ നിന്നും കോമൺ സാൾട്, പോള്ളൻ,ക്വാർട്ടസ്, നക്രിറ്റ്, ആക്റ്റീവ് ക്ലോറിൻ, ഹൈഡ്രജൻ പേരോക്സൈഡ്, വന്ന്യ മൃഗങ്ങളായ കരടി, പന്നി, മ്ലാവ് എന്നിവയുടെ കോശങ്ങളും ആണ്.
അലൂമിനിയം ആക്റ്റീവ് ക്ലോറിനുമായി രാസമാറ്റം സംഭവിക്കും എന്ന് അറിയാവുന്ന ആരോ ആണ് ഫിംഗർ പ്രിന്റ്സ് ലഭികാതെ ഇരിക്കാൻ ക്ലോറിൻ ഗ്യാസ് ആ റൂമിൽ പടർത്തിയ കൊലയാളി. കത്തികൊണ്ടും, മൃഗങ്ങളുടെ നഖങ്ങൾ കൊണ്ടും ഉള്ള മുറിവുകളിൽ നിന്നും രക്തം വാർന്നു പോയിട്ടുണ്ട്. വിക്ടിമിന്റെ കൈ നകങ്ങൾക്ക് ഇടയിൽ നിന്നും ഓഫിയോറൈസ എന്ന സസ്യത്തിന്റെയും മഞ്ഞളിന്റെയും അംശം ലഭിച്ചിട്ടുണ്ട്.
ഈ ഓഫിയോറൈസ എന്താണ്? ഞാൻ മിത്രയോട് ചോദിച്ചു. അവൾ ഫോണിൽ എന്തെക്കെയോ നോക്കിയിട്ട് പറയാൻ തുടങ്ങി.
സാർ, അത് പശ്ചിമഘട്ടത്തിൽ ധാരാളമായി കാണപ്പെടുന്ന ഒരു ചെടി ആണ്. കാപ്പി ചെടിയുടെ കുടുംബത്തിൽ പെടുന്ന ഇതിനു മലയാളത്തിൽ അവിൽപൊരി, പേര അരത എന്നൊക്കെ പറയും. ഇത്രയും പറഞ്ഞ് അവൾ അവസാനിപ്പിച്ചു.
ഒരു നിമിഷത്തെ മൗനത്തിനു ശേഷം മിത്ര വീണ്ടും
💬 Comments
View all comments