Chapter Title : നിണം ഒരുകൂട്ട് 2 [അണലി]
ചോദിച്ചു, സാർ ഈ കരടിയും മനുഷ്യനും എക്കെ ഒരുമിച്ചു എങ്ങനെയാണ് ആക്രമിക്കുക, അതൊക്കെ നടക്കുന്ന കാര്യം ആണോ.
മിത്രാ, പണ്ട് തന്റെ പേരിനോട് സാമ്യമുള്ള ഒരു യുദ്ധം നടന്നിരുന്നു അലക്സാണ്ടറിയ റോമൻ ചക്രവർത്തിയായിരുന്ന കാലത്ത്, മൂനാം മിത്രാഡിറ്റിക് യുദ്ധം.
സാർ ചുമ്മാ പറയുന്നതാ, മിത്ര ചെറിയ നാണത്തോടെ പറഞ്ഞു.
താൻ ഗൂഗിൾ ചെയ്തു നോക്കിക്കോ മിത്രാ, ഞാൻ സഹപ്രവർത്തകരോട് കള്ളം പറയാറില്ല. അവൾ ഫോൺ എടുത്തു വീണ്ടും തപ്പാൻ തുടങ്ങി, ഞാൻ കഥ തുടർന്നു. റോമാക്കാർ ആ യുദ്ധത്തിൽ തെംസ്‌കിറ എന്ന സ്ഥലം പിടിച്ചടക്കാനായി അതിന്റെ മതിലുകൾക്ക് അടിയിലൂടെ വലിയ ഗര്‍ത്തം നിർമിച്ചു. ഈ ഗര്‍ത്തത്തിലൂടെ ഉള്ളിൽ കടന്ന റോമൻ പട്ടാളക്കാരെ തെംസ്‌കിറയിലെ ജനങ്ങൾ വരവേറ്റത് അവർക്കു നേരെ ജീവനുള്ള കരടികളെ എറിഞ്ഞു ആണ്.
അപ്പോൾ ഇതൊക്കെ വേണേൽ പറ്റും അല്ലേ സാറേ, മിത്ര അമ്പരപ്പോടെ ചോദിച്ചു. വേണേൽ ചക്ക മാവിലും കായിക്കും എന്നല്ലേ മിത്രാ. ഞാൻ അത് പറഞ്ഞു തീർന്നപ്പോൾ മിത്രയുടെ ഫോൺ അടിക്കാൻ തുടങ്ങി. ഫോൺ അവൾ എടുത്ത് ചെവിയിൽ വെച്ചു ഓക്കേ സാർ ഒരു നിമിഷം എന്ന് പറഞ്ഞ് എന്റെ കൈയിൽ തന്നു. ഞാൻ ഫോൺ വാങ്ങി ഹലോ പറഞ്ഞപ്പോൾ മറുതലയിൽ നിന്നും വണക്കം സാർ, ഞാൻ സെന്തിൽ എന്ന് കേട്ടു.
ഹലോ സെന്തിൽ സാർ, മിത്ര പറഞ്ഞ് അറിയാം പറയു. അത് വന്ത് സാർ, ഹോമിസൈഡ് നടക്കുമ്പോത് കത്തിയാലേ കുത്തപെട്ട ഹോൾസ് പാത്തു അത് എന്ത മോഡൽ കത്തിനു സൊല്ല മുടിയും. ഹോൾസ് വിഡ്ത്, തിക്ക്നെസ് എല്ലാം പാത്താൽ അത് കിച്ചൻ കത്തിയാ, ഇല്ലേൽ ഉങ്ക നാട്ടിലെ ഇരിക്കണ പിച്ചാതിയാ അപ്പടി നമ്മുക്ക് തെറിയും. ഇന്ത ക്രൈം നടക്കുമ്പോത് യൂസ് ചെയപെട്ടത് വന്ത് ഒരു ആക്സിയോ ബ്ലേടോടെ വീഥി മട്ടും ഇരിക്കണ ആണൽ അതായ് വിട റൊമ്പ ഷാർപ്പ് ആണ ഒരു കത്തി. തെളിവാ സൊല്ലപോണ നല്ല ക്വാളിറ്റി മോളിബെഡ്നം സ്റ്റീൽ വെച്ച് സെഞ്ച കത്തി. ഇത് സാധാരണമാ വേട്ടക്കാരുടെ കൈയിൽ ദാ ഇരിക്കും. മൃഗങ്ങളുടെ എല്ലാം തോൽ യുരിക്കതുക്ക് യൂസ് ചെയ്യും.
💬 Comments
View all comments