0%

Chapter Title : നിണം ഒരുകൂട്ട് 2 [അണലി]

Author : Kambikathakal Read All Parts 438

പോയതിനാൽ എവിഡൻസ് ഒന്നും കിട്ടിയില്ല . മരണം നടന്നത് രാത്രി 11 മണിക്ക് ആണ്, എങ്കിലും 10 മണിക്ക് മുൻപ്പ് തുടങ്ങി ശരീരത്തിൽ ഏറ്റ പരുക്കുകൾ ഉണ്ട് . ബോഡിയിൽ നിന്നും കോമൺ സാൾട്, പോള്ളൻ,ക്വാർട്ടസ്, നക്രിറ്റ്, ആക്റ്റീവ് ക്ലോറിൻ, ഹൈഡ്രജൻ പേരോക്സൈഡ്, വന്ന്യ മൃഗങ്ങളായ കരടി, പന്നി, മ്ലാവ് എന്നിവയുടെ കോശങ്ങളും ആണ്.

അലൂമിനിയം ആക്റ്റീവ് ക്ലോറിനുമായി രാസമാറ്റം സംഭവിക്കും എന്ന് അറിയാവുന്ന ആരോ ആണ് ഫിംഗർ പ്രിന്റ്സ് ലഭികാതെ ഇരിക്കാൻ ക്ലോറിൻ ഗ്യാസ് ആ റൂമിൽ പടർത്തിയ കൊലയാളി. കത്തികൊണ്ടും, മൃഗങ്ങളുടെ നഖങ്ങൾ കൊണ്ടും ഉള്ള മുറിവുകളിൽ നിന്നും രക്തം വാർന്നു പോയിട്ടുണ്ട്. വിക്ടിമിന്റെ കൈ നകങ്ങൾക്ക് ഇടയിൽ നിന്നും ഓഫിയോറൈസ എന്ന സസ്യത്തിന്റെയും മഞ്ഞളിന്റെയും അംശം ലഭിച്ചിട്ടുണ്ട്.

ഈ ഓഫിയോറൈസ എന്താണ്? ഞാൻ മിത്രയോട് ചോദിച്ചു. അവൾ ഫോണിൽ എന്തെക്കെയോ നോക്കിയിട്ട് പറയാൻ തുടങ്ങി.

സാർ, അത് പശ്ചിമഘട്ടത്തിൽ ധാരാളമായി കാണപ്പെടുന്ന ഒരു ചെടി ആണ്. കാപ്പി ചെടിയുടെ കുടുംബത്തിൽ പെടുന്ന ഇതിനു മലയാളത്തിൽ അവിൽപൊരി, പേര അരത എന്നൊക്കെ പറയും. ഇത്രയും പറഞ്ഞ് അവൾ അവസാനിപ്പിച്ചു.

ഒരു നിമിഷത്തെ മൗനത്തിനു ശേഷം മിത്ര വീണ്ടും ചോദിച്ചു, സാർ ഈ കരടിയും മനുഷ്യനും എക്കെ ഒരുമിച്ചു എങ്ങനെയാണ് ആക്രമിക്കുക, അതൊക്കെ നടക്കുന്ന കാര്യം ആണോ.

മിത്രാ, പണ്ട് തന്റെ പേരിനോട് സാമ്യമുള്ള ഒരു യുദ്ധം നടന്നിരുന്നു അലക്സാണ്ടറിയ റോമൻ ചക്രവർത്തിയായിരുന്ന കാലത്ത്, മൂനാം മിത്രാഡിറ്റിക് യുദ്ധം.

സാർ ചുമ്മാ പറയുന്നതാ, മിത്ര ചെറിയ നാണത്തോടെ പറഞ്ഞു.

താൻ ഗൂഗിൾ ചെയ്തു നോക്കിക്കോ മിത്രാ,

💬 Comments

View all comments