0%

Chapter Title : നിണം ഒരുകൂട്ട് 2 [അണലി]

Author : Kambikathakal Read All Parts 422

ഞാൻ ചോദിച്ചു ഒരു കംപ്ലയിന്റ് എഴുതി തരാമോ എന്ന്.

തരാം സാറേ, അവൾ എന്റെ ചെവിയിൽ പറഞ്ഞു. അയാൾ ഞങ്ങൾക്ക് അടുത്തേക്കു നീങ്ങി. നീ സാറിന്റെ ചെവിയിൽ എന്താടി പിറുപി... ഠപ്പേ... അയാൾ പറഞ്ഞു തീർക്കുന്നതിനു മുൻപ് എന്റെ കൈ അയാളുടെ മുഖത്തു പതിഞ്ഞു. ബോധം കെട്ടു അയാൾ നിലത്തു വീണു.

'എന്താ സാറേ, എന്താ പ്രെശ്നം' അവിടേക്കു ചായ വാങ്ങാൻ പോയ ചെറിയാൻ ചേട്ടൻ ഒരു കൈയിൽ ഫ്ലാസ്ക്കും പിടിച്ചു ഓടി വന്നു.

'ലോക്കൽ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു ഈ സ്ത്രീയെ കൊണ്ട് ഒരു പരാതി എഴുതി വാങ്ങിപ്പിക്കണം, ഇയാളെ അറസ്റ്റ് ചെയ്യാൻ പറയണം' നിലത്തു കിടന്ന അയാളെ നോക്കി ഞാൻ ചെറിയാൻ ചേട്ടനോട് പറഞ്ഞു റൂമിലേക്ക്‌ നടന്നു. 'സാറേ ഒന്ന് നിൽക്കണേ', എന്റെ പുറകെ ഓടി വന്ന് പാറു പറഞ്ഞു.

'എന്താ?' ഞാൻ തിരിഞ്ഞു നിന്ന് ചോദിച്ചു.

' സാറിന്റെ ഫോൺ നമ്പർ ഒന്ന് തരാമോ, അയാൾ ഇനി എന്തേലും ചെയ്യാൻ വന്നാൽ വിളിക്കാനാണ് '

'ലോക്കൽ സ്റ്റേഷനിൽ നിന്നും ആരേലും വരും, അവരുടെ നമ്പർ വാങ്ങിക്കോ ' ഞാൻ അതും പറഞ്ഞു റൂമിൽ പോയി കതകു അടച്ചു. അരയിൽ നിന്നും തോക്ക് എടുത്തു മേശയുടെ ഡ്രാവറിൽ ഇട്ടു. ഒരു കടലാസ് എടുത്ത് അതിൽ എനിക്കു മനസ്സിലായ കാര്യങ്ങൾ എല്ലാം ഞാൻ കുറിച്ചു. രണ്ടു വിക്ടിംസും തമ്മിൽ ഉള്ള ബന്ധം ഗവണ്മെന്റ് സ്കൂൾ ആണ്. പിന്നെ രണ്ടുപേരും ചോദിക്കാനും പറയാനും അധികം ആരും ഇല്ലാത്തവർ.

8 ഒക്ടോബർ 2025. തിങ്കൾ.

രാവിലെ കിളികളുടെ ധ്വനി

💬 Comments

View all comments