Chapter Title : നിണം ഒരുകൂട്ട് 2 [അണലി]
കേട്ടു ഞാൻ നേരത്തെ തന്നെ ഉണർന്നു. സമയം 5:45 ആയിട്ടൊള്ളു, ഇനി ഉറക്കം കെടുത്തുന്ന രാത്രികൾ ആവും എന്ന് എനിക്കു തോന്നി. കുറ്റന്വേഷണത്തിൽ ഓരോ ദിവസവും പുലരുന്നത് ഒരു പുതു പ്രതീക്ഷയോടെ ആണ്. ഇന്നാവും ആ നിർണായക തെളിവ് ലഭിച്ചു കുറ്റം തെളിയുന്നത് എന്ന പ്രതീക്ഷ.
ഞാൻ ഗൂഗിൾ മാപ്പ് എടുത്ത് ക്രൈം നടന്ന സ്ഥലവും പരിസരപ്രദേശവും നിരീക്ഷിച്ചു. എന്റെ ശ്രദ്ധയിൽ ഒടക്കിയ ഒരു കാര്യം എല്ലാ വീടുകളും തമ്മിൽ നല്ല ദൂരം ഉണ്ട്. അതിലുപരി നദിയുടെ ഇരു സൈഡിലുമായി കുറേ സ്ഥലം വിട്ടിട്ടാണ് വീടുകൾ പണിയുന്നത്. വെള്ളപൊക്കം പേടിച്ചു ആയിരിക്കണം എന്ന് ഞാൻ മനസ്സിൽ കരുതി. സമയം 6:30 ആയപ്പോൾ ഞാൻ ഫോൺ എടുത്ത് അമ്മയെ വിളിച്ചു. വിശേഷങ്ങൾ പറയുമ്പോഴും അമ്മയുടെ മനക്ലേശം എനിക്കു മനസ്സിലാവുന്നുണ്ടായിരുന്നു. കാളിങ് ബെൽ അടിക്കുന്നത് കേട്ടപ്പോൾ ആണ് ഞാൻ ഫോൺ വെച്ചത്.
തുറന്നു നോക്കിയപ്പോൾ പാറു ആണ്. ഹോട്ടലിന്റെ യൂണിഫോം ആണെന്ന് തോന്നുന്നു ഒരു നീല സാരിയും വെള്ള ബ്ലൗസ്സും ആണ് വേഷം. ബ്ലൗസ്സിൽ മുഴുത്ത മാറിടം നിറഞ്ഞു നില്കുന്നു. കൊഴുത്ത വയറിൽ നേര്‍മ്മയായ കറുത്ത രോമങ്ങൾ. സാറിന്റെ ഡ്രെസ്സ് എന്തേലും അലക്കാൻ ഉണ്ടേൽ ഈ ബോക്സിൽ ഇട്ടാൽ മതി. ആയിക്കോട്ടെ പാറു പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചോ ഞാൻ തിരക്കി. വിളിച്ചു സാർ, ഇന്ന് 10 മണി ആവുമ്പോൾ ചെല്ലാൻ പറഞ്ഞു.
അയാളെ കൊണ്ട് വല്യ ശല്യമാണ് സാറേ, കുടിക്കാൻ പൈസ കൊടുത്തില്ലേൽ വന്ന് ഉപദ്രവിക്കും. കണ്ണുനീർ ഒന്നും വന്നില്ലെങ്കിലും അവർ കണ്ണ് തുടച്ചു കാണിച്ചു. അതോർത്തു വിഷമിക്കേണ്ട
💬 Comments
View all comments