0%

Chapter Title : നിണം ഒരുകൂട്ട് 2 [അണലി]

Author : Kambikathakal Read All Parts 136

ഒരു കൊച്ചിനെ നോക്കി കല്യാണം കഴിക്കാൻ മേലായിരുന്നോ. വീട്ടിൽ അമ്മ ഒറ്റക്കല്ലേ. ഇനി പതിയെ നോക്കി തുടങ്ങണം എന്ന് ഞാൻ എൽസനോട് പറഞ്ഞു. ഈ നാട്ടിലെ ഇളം കാറ്റിനു പോലും ഒരു രക്തത്തിന്റെ ഗന്ധം ഉണ്ടെന്നു എനിക്കു തോന്നി.

ചീവീടിന്റെ ശബ്ദവും, എവിടെ തിരിഞ്ഞാലും കണ്ണെത്താ ദൂരം നീണ്ടുകിടക്കുന്ന തൈല തോട്ടങ്ങളും എല്ലാം എന്തോ നിഗൂഢത ഒളിപ്പിക്കുന്നതായി എനിക്കു തോന്നി. ഞങ്ങൾ പൊതുവഴിയിൽ നിന്നും അൽപ്പം താഴേക്കു കിടക്കുന്ന ഒരു ഇടവഴിയില്ലേക്കു ആ പെൺകുട്ടിയെ പിന്തുടർന്നു. പായൽ പിടിച്ചു കിടക്കുന്ന വഴിയിലൂടെ ഞങ്ങൾ ജാഗ്രതയോടെ നീങ്ങി. നിറം മങ്ങിയ ഒരു കൊച്ചു വസതിയുടെ അടുത്തു ചെന്ന് അവൾ വണ്ടി നിർത്തി. അതിന്റെ അടുത്തായി ഒരു കാലി തൊഴുത്തും അതിൽ ഉണക്കാൻ ഇട്ടിരിക്കുന്ന റബ്ബർ ഷീറ്റ്റുകളും എന്റെ ശ്രദ്ധയിൽ പതിഞ്ഞു. പേര് എന്താണെന്നു പറഞ്ഞില്ല. കാലു കഴുകി കൊണ്ടിരുന്ന ആ കുട്ടിയോട് ഞാൻ തിരക്കി. ഭാമ എന്നാണ്. തിരിഞ്ഞു നോക്കാതെ തന്നെ അവളുടെ മറുപടി വന്നു.

ഇവിടെ ഇരിക്കാം, വീടിന്റെ ചെറിയ വരാന്തയിൽ കിടക്കുന്ന രണ്ട് കസേര ചൂണ്ടി കാട്ടി അവൾ പറഞ്ഞു. ഞങ്ങൾ അവിടെ ഇരുന്നു. അകത്തു നിന്നും ആരുടെയോ നിർത്താതെ ഉള്ള ചുമ കേൾക്കുന്നുണ്ട്. അച്ഛനാണ്, തളർന്നു കിടക്കുകയാ. കൈകൾ പുറകിൽ കെട്ടി ഭിത്തിയിൽ ചാരി നിന്നുകൊണ്ട് അവൾ പറഞ്ഞു. അനിയത്തി എവിടെ, എൽസൺ ചോദിച്ചു. വിളിക്കാം എന്ന് പറഞ്ഞ് ഭാമ അകത്തേക്ക് പോയി. അകത്തു നിന്നും സംഭാഷണം കേൾക്കാമെങ്കിലും വ്യക്തമല്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഭാമ വെളിയിലോട്ടു വന്നു, പുറകെ ഒരു ഇറക്കം കുറഞ്ഞ കറുപ്പ് നിറം ചുരിദാറും വെള്ള ലെഗ്ഗിങ്‌സും ഇട്ട് അനിയത്തിയും.

ചേച്ചിയുടെ അത്രയും സുന്ദരി അല്ലായിരുന്നു അവൾ. ചുരുണ്ടു നീണ്ട മുടിയും, കരഞ്ഞു കലങ്ങിയ കണ്ണുകളും ആയിരുന്നു അവൾക്ക്‌. ഇതാണ് എന്റെ അനിയത്തി ഹേമ. ഇവൾ ആ ഗവണ്മെന്റ് സ്കൂളിന്റെ അടുത്തു നിന്നും പശുവിനെ അഴിക്കാൻ പോയപ്പോൾ ആണ് കണ്ടത് എന്ന് അവളുടെ തോളിൽ കൈ വെച്ച് ഭാമ പറഞ്ഞു. എന്താണ് കണ്ടത് എന്ന് പറയു, ഞാൻ വ്യഗ്രതയിൽ ചോദിച്ചു. ആ പെൺകുട്ടിയെ

💬 Comments

View all comments