0%

Chapter Title : നിണം ഒരുകൂട്ട് 2 [അണലി]

Author : Kambikathakal Read All Parts 175

ആരോ പുഴയുടെ അരികിൽ നിന്നും ചുമ്മന്നു കൊണ്ട് വരുന്നത്. ഒറ്റ നിശ്വാസത്തിൽ ഭാമ അത് പറഞ്ഞു തീർത്തു.

ഒരു നിമിഷം അവിടെ നിശ്ശബ്‌ദത പടർന്നു. ഞാനും എൽസണും അന്യോന്യം നോക്കി. ആരാണ് ആ കുട്ടിയെ ചുമ്മന്നു കൊണ്ട് വന്നത് എന്ന് മോളു കണ്ടോ? എൽസൺ അവളോട്‌ ചോദിച്ചു. മനുഷ്യൻ അല്ല, ഒരു മൃഗം എന്ന് പറഞ്ഞ് ഹേമ വീണ്ടും കരയാൻ തുടങ്ങി. ഇതാണ് ഇപ്പോളത്തെ അവസ്ഥ എന്നും പറഞ്ഞ് ഭാമ അവളെ ചേർത്ത് കെട്ടി പിടിച്ചു. കുറച്ചു ചോദ്യങ്ങൾ ചോദിച്ചു നോക്കിയെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല.എന്തേലും ഉണ്ടേൽ വിളിക്കാൻ പറഞ്ഞു ഞാൻ എന്റെ മൊബൈൽ നമ്പർ ഭാമയുടെ കൈയിൽ കൊടുത്തു.

ഞങ്ങൾ അവിടെ നിന്നും ഇറങ്ങിയപ്പോൾ അനിയത്തിയെ ഏതായാലും ഒരു കൗൺസിലറിനെ കാണിക്കണം എന്ന് ഞാൻ പറഞ്ഞു. എന്റെ അനിയത്തിക്ക് ഭ്രാന്ത് ഒന്നും ഇല്ലാ. അവൾ അമര്‍ഷത്തിൽ എന്നെ നോക്കി പറഞ്ഞു. ഉണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ, ഇങ്ങനെ ഒരു കാര്യം കാണുമ്പോൾ വേറെ പ്രശ്നം ഒന്നും വരാതിരിക്കാൻ ആണ് ഞാൻ പറഞ്ഞത് എന്ന് പറഞ്ഞു ഞാനും അവിടെ നിന്ന് ഇറങ്ങി. നാട്ടിൻ പ്രദേശം അല്ലേ സാറേ, ഇവിടെ ഉള്ള ആളുകൾക്ക് ഇത്ര വിവരം എക്കെയേ ഒള്ളൂ. തിരിച്ചു പോവും വഴി എൽസൺ പറഞ്ഞു.

അന്ന് രാത്രിയിൽ ഞാനും എൽസണും ചെറിയാൻ ചേട്ടനും കൂടേ ഒരു കുപ്പി എടുത്ത് കൂടി.

9 ഒക്ടോബർ 2025. ചൊവ്വ.

ഞാൻ താമസിച്ചു ആണ് ഉണർന്നത്. ഫോണിൽ അമ്മയുടെ കാൾ കണ്ടപ്പോൾ തിരിച്ചു വിളിച്ചു പെട്ടന്ന് സംസാരിച്ചു വെച്ചു. ചെറിയാൻ ചേട്ടനും ഉണരാൻ താമസിച്ചു എന്ന് തോനുന്നു. പുള്ളി പൊറോട്ടയും ചിക്കനും കൊണ്ടുവന്നു തന്നു. ഞങ്ങൾ പ്രഭാതഭക്ഷണം കഴിക്കുന്നതിനു ഇടയിൽ ബെൽ ശബ്ദം കേട്ടപ്പോൾ ചെറിയാൻ ചേട്ടൻ കതകു തുറന്നു. പാറു ആയിരുന്നു, അവളോട്‌ ചെറിയാൻ ചേട്ടൻ എന്തെല്ലാം വാതിൽക്കൽ നിന്ന് സംസാരിക്കുന്നതു ഞാൻ കണ്ടു. പാറു ഇവിടേക്ക് ഒന്ന് വന്നേ, ഞാൻ വിളിച്ചു. അവൾ അവിടെ വന്നു നിന്നു. പാറു പറഞ്ഞ തടിനിമാടനെ ആരേലും കണ്ടിട്ടുണ്ടോ. ഞാൻ അവളോട്‌ ചോദിച്ചു. ഉണ്ട് സാറേ,

💬 Comments

View all comments