0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 21.8K

റോസ്മേരി കുട താഴ്ത്തി വെച്ചപ്പോൾ അതിനടിയിൽ അവരിരുവരും ..മറ്റു കാഴ്ചകൾ അവർക്കന്യമായി .

"'എന്താടാ നോക്കുന്നെ .എന്നെക്കുറിച്ചാണോ ? ഈ ഇളക്കക്കാരിയെ ആണോ കൂടെ കൂട്ടേണ്ടിവരികയെന്നാണോ ?''

"'പോടീ ഒന്ന് .. നിന്റെയിളക്കം എന്നെ കാണുമ്പോഴേ ഉള്ളെന്നെനിക്കറിയാല്ലോ "''

"' അതെ ..ഈശ്വരൻ ഓരോരുത്തർക്കും ഓരോന്ന് വിധിച്ചിട്ടുണ്ട് ..അൽപം മന്ദത ഉള്ള ആണിന് ഇത്തിരി ചുണ കൂടിയ പെണ്ണിനെ കൊടുക്കും .,. തിരിച്ചും അങ്ങനെ തന്നെ .. രണ്ടും മന്ദരായാൽ പെട്ടുപോകില്ലേ കുട്ടാ """ റോസ്മേരി കുട അഡ്ജസ്റ്റ് ചെയ്തുവെച്ചിട്ടവന്റെ കഴുത്തിൽ കൈകൾ ചുറ്റി .

"'ഹമ് ... പറയ് "' അവളുടെ നീണ്ട കണ്ണുകൾ പിടഞ്ഞു .

"'എന്ത് പറയാൻ .. കൂട്ടിക്കൊണ്ടുവന്നേ .. നീ പറ "''

"'ഹോ ..ഇങ്ങനൊരു ബുദ്ധുസ് ..എടാ കുട്ടാ ... നിനക്കെന്നെ കണ്ടിട്ടൊന്നും തോന്നുന്നില്ലേ ?''

"'നിന്നെ കണ്ടാൽ...ഹമ് ... തോന്നുന്നുണ്ട് "''

"'ഹമ് ...എന്ത് തോന്നുന്നുണ്ട് "' റോസ്മേരി മുന്നോട്ടാഞ്ഞ തന്റെ മൂക്ക് അവന്റെ മൂക്കിന്തുമ്പത്തുരസി.

"' നിന്നെ കല്യാണം കഴിക്കാൻ "'

"' ഓഹോ ...കല്യാണം കഴിച്ചിട്ടെന്തിനാ കുട്ടാ ?'''' അവൾ മിഥുന്റെ കവിളിലൂടെ വിരലോടിച്ചു .

"' കല്യാണം കഴിച്ചിട്ടെന്തിനാ ? .. എല്ലാരും കല്യാണം കഴിച്ചിട്ട് എന്ത് ചെയ്യുന്നോ അതിനു തന്നെ "'' മിഥുൻ അവളുടെ കണ്ണിലേക്ക് നോക്കി .

"' ഹോ ...ഞാനിത്രേം മുട്ടിച്ചു വെച്ചിട്ടും ഒരു വികാരോമില്ലാത്ത ജീവി ... നീയൊരു മനുഷ്യനാണോടാ ..."''

"' ഹമ് ..അതെന്നാ "'

''അല്ലാ .,..സാധാരണ ഒരുത്തൻ ഒരു സുന്ദരിയായ പെണ്ണ് അടുതിങ്ങനെ

💬 Comments

View all comments