0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 22.6K

പാഞ്ഞു വന്നു വാസുകിയുടെ നേരെ ചൂണ്ടി .

"" മാധവാ... നീ ...നീയെന്തിനാട എന്നെ... നരനായിട്ടും നാരിയായിട്ടും ജനിക്കാതെ പോയതിന്റെ കുഴപ്പമല്ലല്ലോ മാധവാ . ദൈവത്തിന്റെ വികൃതി... കുഴപ്പമില്ല... നിന്റെ മടിയിൽ കിടന്നു മരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം... "" വാസുകി മീനാക്ഷിയുടെ മടിയിൽ കിടന്ന് മിഥുനെ കണ്ണുകൊണ്ട് വിളിച്ചു. മിഥുൻ ഓടിയവളുടെ അടുത്തേക്ക് വന്നു.

""നീ.. നിന്റെ മോന്റെ മടിയിൽ കിടന്നെനിക്ക് മരിക്കണം.. കുട്ടാ... കാർ ലോക്കല്ല. കാറിൽ വീടിന്റെ താക്കോലുണ്ട്. അവിടെ അലമാരയിൽ എന്റെ സ്വത്തിന്റെ എല്ലാം ഡോക്യുമെന്റ്‌സ്ഉണ്ട് ..എല്ലാം നിങ്ങളുടെ പേർക്കെഴുതി വെച്ചിട്ടുണ്ട്. ഈയിടെയല്ല .നേരത്തെ തന്നെ. എനിക്ക് കൊൽക്കത്തയിൽ ഉണ്ടായിരുന്ന സ്വത്തും മാധവന്റെ മക്കൾക്കായി എഴുതി വെച്ചിരുന്നു..അത്.. അതറിയാതെയാണ് ഇവനെന്നെ കൊല്ലാൻ കൊടുത്തിട്ട് സ്വത്തെല്ലാം കൈക്കലാക്കി ഇങ്ങോട്ട് പോന്നത്. ഈ മൂന്നാം ലിംഗക്കാരിക്കെന്തിനാടാ സ്വാത്തോക്കെ.... ""

"''''നോക്കി നിൽക്കാതെ എടുത്തു കാറിൽ കേറ്റഡാ ആന്റിയെ"" വാസുകിയുടെ ശബ്ദം നേർത്തു വരുന്നത് കണ്ട മീനാക്ഷി അലറി.മിഥുൻ ഊരിയിട്ട തന്റെ ഡ്രെസ് ഇട്ടിട്ട് വാസുകിയെ കോരിയെടുത്തു . മീനാക്ഷിയും കയ്യിൽ കിട്ടിയ , ഹാളിൽ കിടന്ന തന്റെ ഡ്രെസ് അപ്പോളെടുത്തിട്ടിരുന്നു . മുടിയൊന്നും ചീകാൻ പോലും കാത്തുനിൽക്കാതെ അവൾ വാസുകിയെ കോരിയെടുത്തുകൊണ്ട് കാറിലേക്ക് ഓടുന്ന മിഥുന്റെ ഒപ്പമോടി .

""എനിക്ക്.. എനിക്കിനി ജീവിക്കണ്ട മോനെ.. മക്കളെ പോലെ കരുതേണ്ട നിങ്ങളെ ഞാൻ.... ""

"" ആന്റീ അതു ഞങ്ങടെ ഇഷ്ടത്തിനല്ലേ... "''' മീനാക്ഷി അവരുടെ തലയിൽ കൈകൊണ്ട് പൊത്തി പിടിച്ചോണ്ട് മിഥുൻറെയൊപ്പം നീങ്ങി.

"" ആന്റിക്ക്.. ആന്റിക്കെന്തെലും പറ്റിയാൽ ഇനി ഞങ്ങളെ നിങ്ങൾ കാണില്ല ..ഇവരുടെ

💬 Comments

View all comments