0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 10675

''ദൈവമേ ഈ പെണ്ണ് !!'''

"' പോടാ ചെക്കാ ...അല്ലേൽ ആശാത്തി നിന്റെ മേലേക്ക് കേറും .. അതൊഴിവാക്കാനാ ഞാൻ .. ഇനി നോക്കിക്കോ ..ചേച്ചിയൊന്നും നിന്നോട് ചോദിക്കില്ല .. നീ വേണേൽ രണ്ടു ചൂടാകൽ നടത്തിക്കോ ..ദേണ്ടെ ... ആശാത്തി പാർക്കിങ്ങിലേക്ക് പോകുന്നുണ്ട് "'' റോസ്മേരി അവനെ പുറത്തേക്ക് തള്ളിവിട്ടു .

സമയം ഒരുമണിയാകുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ .

മിഥുൻ ചെല്ലുമ്പോൾ മീനാക്ഷി ബൈക്കിന്റെ അടുത്ത നിൽപ്പുണ്ടായിരുന്നു . അവനെ കണ്ടതും അവൾ വിളറിയൊരു ചിരി സമ്മാനിച്ചു .

അവനൊന്നും മിണ്ടാതെ ബൈക്ക് സ്റ്റാർട്ട് ചെയ്തു , മീനാക്ഷി അവന്റെ പുറകിൽ കയറി . ഗേറ്റ് കടന്നിട്ടും ഇരുവരുമൊന്നും മിണ്ടിയില്ല .

"' കുട്ടാ ..."' ടൌൺ വിട്ട് , അവരുടെ ഗ്രാമത്തിലേക്ക് പോകുന്ന വഴിയെ നീങ്ങിയപ്പോൾ മീനാക്ഷി പതിയെ വിളിച്ചു

"'ഇപ്പഴേ ചെന്നാൽ അമ്മ .."'' മീനാക്ഷി പാതിയിൽ നിർത്തി .

''പിന്നെന്നാത്തിനാ ചേച്ചി ഇപ്പഴേ പോകാന്ന് പറഞ്ഞെ "' അവളതിന് മറുപടിയൊന്നും പറഞ്ഞില്ല .

"' വിശക്കുന്നുണ്ട് ... നമുക്കൊരു ബിരിയാണി കഴിച്ചാലോ "' അല്പദൂരം പിന്നിട്ടിരുന്നു അപ്പോൾ . മീനാക്ഷി പറഞ്ഞതും മിഥുൻ കണ്ണാടി തിരിച്ചുവെച്ചവളെ നോക്കി . മീനാക്ഷി അവന്റെ കണ്ണിൽ നിന്ന് നോട്ടം മാറ്റി .

"' ചേച്ചീടെ കയ്യീ പൈസയുണ്ടോ ? അല്ലാ ... ചോറ് കൊണ്ടുവന്നതെന്തിയെ ?'''

"'' അത് കൂട്ടുകാരെടുത്തു ... എനിക്ക് വിശക്കുന്നുണ്ട് . നീ ഏതേലും ഹോട്ടലിലേക്ക് വീട് ""

മിഥുൻ ബൈക്ക് വട്ടം തിരിച്ചു ..ടൌൺ എത്തുന്നതിനു മുൻപ് ഹൈവേയിൽ ഒരു ഹോട്ടലുണ്ട് . മൺകലത്തിൽ നല്ല ബിരിയാണി അവിടെ കിട്ടും . മിധുൻ അതോർത്തോണ്ട് ബൈക്ക് അങ്ങോട്ട് വിട്ടു .

"' നീ വരുന്നില്ലേ ചേച്ചീ ?'''' ബൈക്ക് ഹോട്ടലിന് മുന്നിൽ നിർത്തിയപ്പോൾ മീനാക്ഷി തണലിലേക്ക് മാറിനിന്നപ്പോൾ മിഥുൻ അവളെ നോക്കി .

"'നീ വാങ്ങിക്കൊണ്ട് വാ . നമുക്ക് പോകുന്ന വഴി കഴിക്കാം "'

"' പോകുന്ന വഴി എന്നാത്തിനാ ..ഇവിടുന്ന് കഴിക്കാം ..."'

"' നിനക്കൊരു ബിയർ

💬 Comments

View all comments