Chapter Title : NINE -9 [മന്ദന്‍ രാജാ]
വാങ്ങിത്തരാല്ലോന്ന് കരുതിയാ "'
"'ബിയറോ ..?''' മിഥുന്റെ കണ്ണ് മിഴിഞ്ഞു .
"'ങാ ..നീ വാങ്ങീട്ടു വാ ..ഇതാ പൈസ "' മീനാക്ഷി ബാഗിൽ നിന്നും അഞ്ഞൂറിന്റെ നോട്ടെടുത്തു നീട്ടി
""വേണ്ട ..അത് വെച്ചോ ..എന്റെ കയ്യിലുണ്ട് പൈസ "'' മിഥുൻ ഹോട്ടലിലേക്ക് കയറിപ്പോയി .
"'എടീ ചേച്ചീ ... അതീന്നൊരു നൂറ്റിയിരുപത് രൂപ തന്നെ ..അല്ലേൽ നൂറ്റമ്പത് താ "" ബിരിയാണിയുടെ കവർ മീനാക്ഷിയെ ഏൽപ്പിച്ചിട്ടവൻ പറഞ്ഞു .
"'നൂറ്റമ്പതോ ..അതെന്നാത്തിനാ "'' മീനാക്ഷി അഞ്ഞൂറിന്റെ നോട്ടെടുത്തു നീട്ടി .
"' ഒരു ബിയർ നൂറ്റിയിരുപത് .പിന്നെ നിനക്ക് ഒരു സേവനപ്പ് . അതിനു മുപ്പത്തിയഞ്ച് .അഞ്ചുരൂപ എന്റേൽ ഉണ്ട് ""'
"'നീ മൂന്നു ബിയർ മേടിച്ചോ "'
"' .ങേ ..രണ്ടെണ്ണം വരെ ഞാൻ കഴിക്കും ..എന്നാലും മൂന്ന് എന്നാത്തിനാ ?'''
"' ഇന്ന് ഞാനും ഒരെണ്ണം കുടിക്കും ""' മീനാക്ഷി അവനെ നോക്കി പുഞ്ചിരിച്ചു .
മിഥുൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു
"' ചേച്ചീ .. ഇവിടെ നിന്നോ ഞാൻ വാങ്ങീട്ടു വരാം "' ബിവറേജസ് സൂപ്പർ മാർക്കറ്റിലേക്ക് കയറി . അഞ്ചുമിനുട്ടിനകം അവൻ തിരിച്ചെത്തി .
"'' ചേച്ചീ ..ഇതുംകൊണ്ട് വീട്ടിലേക്ക് പോകാൻ പറ്റൂല്ല .നമുക്ക് വേറെയെവിടേലും പോയാലോ ?'''
"'അല്ലേലും വീട്ടിലേക്ക് കൊണ്ടുപോകാൻ പറ്റുന്ന സാധനം ..നീ വേറെങ്ങോട്ടേലും വീട് "'
"' നമുക്ക് ആ കുരിശുമലയിലേക്ക് പോയാലോ ?''
"'ഏത് ... ആ റോഡീന്നു കാണുന്നതോ ? അവിടെ ഒത്തിരി ആൾക്കാരുണ്ടാവില്ലേ ?'''
"'അതവിടെയല്ലേ ..അതിലെപോകുമ്പോ ഇടത്തേക്കും വലത്തേക്കുമൊക്കെ ഇഷ്ടം പോലെ സ്ഥലമുണ്ട് . ഇന്നാളൊരു ദിവസം ഞാൻ പോയിട്ടുണ്ടവിടെ . "'
"'എന്നാലങ്ങോട്ട് വിട് "" മിഥുൻ ബൈക്ക് അങ്ങോട്ട് പായിച്ചു . റോഡിൽ നിന്നും കുരിശുമലയിലേക്കുള്ള ഇടവഴിയെ കയറുമ്പോൾ മീനാക്ഷി അവനെ വട്ടം പിടിച്ചു . പലയിടത്തും റോഡ് തകർന്ന നിലയിലായിരുന്നു ആ റൂട്ട്
"" ചേച്ചീ നീ ബലം പ്രയോഗിക്കാതെ ഇരിക്ക് ..വണ്ടിപാളിപ്പോകുവാ "'
"' പിടിച്ചില്ലേൽ ഞാൻ വീഴും "'മീനാക്ഷി അവന്റെ വയറിൽ പിടിച്ചുകൊണ്ട്
💬 Comments
View all comments