Chapter Title : NINE -9 [മന്ദന്‍ രാജാ]
ബാഗിൽ നിന്നും ബ്രോക്കോഡ് ബിയറെടുത്തു പൊട്ടിച്ചു .
"'എനിക്കില്ലെടാ ?'''
''അപ്പൊ നീ കുടിക്കൂന്നു ശെരിക്കും പറഞ്ഞതാണോടീ ചേച്ചീ "'
"'പിന്നല്ലാതെ "'' മിഥുൻ ബാഗിൽ നിന്നും വൈൻ വിത്ത് ബിയറിന്റെ ബോട്ടിലെടുത്തു പൊട്ടിച്ചവൾക്ക് നീട്ടി .
"'നീ കഴിക്കുന്നതെന്നാ ?'''
"' ഇത് ബ്രോക്കോഡ് ..ആൽക്കഹോൾ കണ്ടന്റ് കൂടുതലാ .. നിന്റേത് വൈൻ ബിയറാ . അതും കുടിച്ചാൽ കിക്കാകും കേട്ടോ .. പിന്നെ നല്ല ടെയ്സ്റ്റ് ആയതോണ്ട് വാങ്ങിയതാ ..നീ ആദ്യമായിട്ടല്ലേ ..വാള് വെക്കണ്ടാന്ന് കരുതി "' മിഥുൻ ബിയർ ഒരു കവിളിറക്കിയിട്ട് പരിപ്പുവടയും മിക്സ്ചറും പൊതിയഴിച്ചു മണലിൽ വെച്ചു .
"' ഞാൻ ബിയർ കുടിച്ചിട്ടുണ്ട് ""' മീനാക്ഷി വൈൻ അല്പം കുടിച്ചിറക്കിയിട്ട് പറഞ്ഞു .
"'എവിടുന്ന് ? ..ശ്യാമേട്ടന്റെ കൂടിയാവും ?'''
"'ഹമ് ."' അവൾ മിഥുനെ നോക്കാതെ മൂളി .
"'എന്തൊക്കെയായിരുന്നു .. വെറും ഫ്രണ്ട്ഷിപ്പ് ...മറ്റത് ..മറിച്ചത് ..മാങ്ങാത്തൊലി ..എന്നിട്ട് രാവിലെ ..."' മിഥുൻ അവളെ പാളി നോക്കി .മീനാക്ഷിയുടെ മുഖത്ത് ചമ്മൽ .
"' ഓ ..നീയും മോശമൊന്നുമല്ലല്ലോ ...വീട്ടിൽ പഞ്ചപാവം ..എന്നിട്ട് ..."'' മീനാക്ഷി വൈൻ ബിയർ പാതിയും കുടിച്ചു തീർത്തിരുന്നു ,
"' ശ്യാമായി ഫ്രണ്ട്ഷിപ്പ് തന്നെയായിരുന്നു . പക്ഷെ ..ഇന്നവൻ എന്നെ പ്രപ്പോസ് ചെയ്‌തേടാ . അവൻ ലണ്ടനിലേക്ക് പോകുവാ ,എക്സാം കഴിഞ്ഞാൽ . അവൻ രക്ഷപെട്ടു . ഹമ് "'മീനാക്ഷി നെടുവീർപ്പിട്ടു .
"' ചേച്ചിക്ക് ശ്യാമേട്ടനെ ഇഷ്ട്ടമാണോ ?''''
"' ഹമ് ... പറഞ്ഞിട്ടെന്താ കാര്യം ..നമ്മുടെ വീട്ടിലെ കാര്യം അറിയാവുന്നതല്ലേ .എനിക്കവനെ നേരത്തെ മുതലിഷ്ടമാ . പക്ഷെ ... അവൻ ..അവനെന്നോടിന്നാ പറയുന്നേ ""'
"' പിന്നെ നേരത്തെ ബിയർ കഴിച്ചൂന്ന് പറഞ്ഞതോ ?'''
"'അതോ ... മൂന്നാലു മാസം മുൻപ് ജ്യോതീടെ ബിർത്ഡേ ആയിരുന്നു . ഒരു അവർ കട്ടാക്കി ഞങ്ങള് എല്ലാരൂടെ ഓഡിറ്റോറിയത്തിൽ കൂടി . എല്ലാരുമെന്നു പറഞ്ഞാൽ ഞാൻ , ജ്യോതി , ജ്യോതീടെ ബോയ്ഫ്രണ്ട് വികാസ് ...ഇത്രേം പേര് ..അന്നാ ബിയറടിച്ചേ "''
"'അന്നും
💬 Comments
View all comments