Chapter Title : NINE -9 [മന്ദന്‍ രാജാ]
എന്നെ പ്രപ്പോസ് ചെയ്‌തേടാ . അവൻ ലണ്ടനിലേക്ക് പോകുവാ ,എക്സാം കഴിഞ്ഞാൽ . അവൻ രക്ഷപെട്ടു . ഹമ് "'മീനാക്ഷി നെടുവീർപ്പിട്ടു .
"' ചേച്ചിക്ക് ശ്യാമേട്ടനെ ഇഷ്ട്ടമാണോ ?''''
"' ഹമ് ... പറഞ്ഞിട്ടെന്താ കാര്യം ..നമ്മുടെ വീട്ടിലെ കാര്യം അറിയാവുന്നതല്ലേ .എനിക്കവനെ നേരത്തെ മുതലിഷ്ടമാ . പക്ഷെ ... അവൻ ..അവനെന്നോടിന്നാ പറയുന്നേ ""'
"' പിന്നെ നേരത്തെ ബിയർ കഴിച്ചൂന്ന് പറഞ്ഞതോ ?'''
"'അതോ ... മൂന്നാലു മാസം മുൻപ് ജ്യോതീടെ ബിർത്ഡേ ആയിരുന്നു . ഒരു അവർ കട്ടാക്കി ഞങ്ങള് എല്ലാരൂടെ ഓഡിറ്റോറിയത്തിൽ കൂടി . എല്ലാരുമെന്നു പറഞ്ഞാൽ ഞാൻ , ജ്യോതി , ജ്യോതീടെ ബോയ്ഫ്രണ്ട് വികാസ് ...ഇത്രേം പേര് ..അന്നാ ബിയറടിച്ചേ "''
"'അന്നും ... ഇന്നത്തെ പോലെ ..."'' മിഥുൻ മീനാക്ഷിയെ നോക്കി
"'ഇന്നത്തെ പോലെ എന്ത് ... ഓഹ് ..പോടാ ഒന്ന് .. ഇന്നാദ്യമാ "''
മിഥുൻ അവളെ വിശ്വാസം വരാതെ നോക്കി .
"'സത്യാടാ ...ഇന്ന് ഞാൻ പുതിയ ഓഡിറ്റോറിയത്തിലേക്ക് തന്നെയാ പോയേ . അന്നേരം ശ്യാം എന്നെ വന്നു വിളിച്ചു . ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു ... പഴേ ഓഡിറ്റോറിയത്തിലേക്ക് നീങ്ങിയപ്പോഴേ എനിക്ക് മനസ്സിലായിരുന്നു ... പക്ഷെ ... അവൻ എന്നോട് കണ്ണടക്കാൻ പറഞ്ഞു ..എന്നിട്ടെന്നെ ഉമ്മ വെച്ചിട്ട് ... ലവ് യൂന്ന പറഞ്ഞു . അവൻ ലണ്ടന് പോകും .. പോയിട്ട് വരുന്നത് വരേ കാത്തിരിക്കണോന്ന് ..ഞാൻ ..അവനൊന്നു നേരത്തെ പറഞ്ഞിരുന്നേൽ ... ഈ പ്രണയമൊക്ക നമുക്ക് പറഞ്ഞിട്ടുള്ളതല്ല ..
💬 Comments
View all comments