0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 21.8K

തേക്കട്ടെ... ഹോ ദുബായിൽ ജീവിച്ച അമ്മ... ഇപ്പളും കാച്ചെണ്ണയും ഒക്കെ തേച്ചു..... ബ്യൂട്ടി പാർലറിൽ പോലും പോകില്ല.... എന്നാൽ എന്നെയൊട്ടു വിടുകെമില്ല..""

"" അപ്പൊ ചേച്ചീ പുരികമൊക്കെ ത്രെഡ് ചെയ്തേക്കുന്നതോ..."

"അതിന്നാള് ദിവ്യെടെ വീട്ടിൽ പോയപ്പോൾ അവൾ ചെയ്തതാ...അല്ലാതെ ബ്യൂട്ടി പാർലറിൽ പോണോന്ന് എങ്ങാനും നമ്മുടെ വീട്ടിൽ പറഞാൽ ഉണ്ടാകുന്ന ഭൂകമ്പം ഒന്നോർത്തു നോക്കിക്കേ""

""" ഒരു ബിയർ കുടിക്കാൻ പോലും പറ്റില്ല. ഒരു നൂറ് രൂപക്ക് വരെ കണക്ക് ബോധിപ്പിക്കണം. ആരേലും ഒരു ബിയർ വാങ്ങി തന്നാലോ... പോലീസുകാരുടെ സെൻസർ പോലും ഇത്രേം മണം പിടിക്കില്ല. അമ്മയപ്പോ തന്നെ കണ്ടു പിടിക്കും.""

"''അയ്യടാ ..ബിയറടിക്കാൻ പോകുന്നൊരു ചളുക്ക് .. ഡാ ആദ്യം ഒരു മീശയെങ്കിലും വെക്ക് ..എന്നിട്ട് മതി ബിയർ "'

"' അത് പിന്നെ ചേച്ചീ .. ക്ളീൻഷേവ് അല്ലെ ഇപ്പൊ ഫാഷൻ ..ഞാൻ അതാ ...""

"'' എടാ ..ആണുങ്ങളായാൽ മീശേം താടീമൊക്കെ വേണം ..അതാ ഒരു ഗെറ്റപ്പ് "'

"' ഓ ..ചേച്ചീടെ ശ്യാമിനെ പോലെ ... എനിക്ക് മീശയില്ലന്നല്ലേ ഉള്ളൂ .. ദേ നോക്ക് ..നിന്റെ ശ്യാമിനെക്കാൾ മസിൽ ..കണ്ടോ കണ്ടോ .."' മിഥുൻ കയ്യിലെ മസിൽ പെരുപ്പിച്ചു കാണിച്ചു .

"' നീ രണ്ടുകയ്യും കൊണ്ട് വണ്ടിയോടിക്കടാ ...ഡാ .. മസിലൊക്കെ ഔട്ട് ഓഫ് ഫാഷനാ . ഞങ്ങൾ പെണ്ണുങ്ങൾക്ക് നല്ല കട്ടതാടീം മീശേം ആണിഷ്ടം "'

"' ഓ .. ആയിക്കോ ... ഞാനും വെക്കും മീശ . എടി മുത്തേ ...വൈറ്റമിൻ ഈയുടെ കൂടെ ചേർക്കുന്ന

💬 Comments

View all comments