0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 10777

നിർബന്ധിച്ചു .

"'' നീ കേറിക്കോ ...ബൈക്ക് മെയിൻ റോഡിലേക്ക് വെച്ചിട്ട് ഞാൻ വരാം "'' മിഥുൻ ബൈക്ക് സ്റ്റാർട്ടാക്കി നോക്കി . കുഴപ്പമില്ല . അവൻ ബൈക്ക് മെയിൻ റോഡിലേക്ക് വിട്ടു . കയ്യും കാലുമൊക്കെ അപ്പോഴേക്കും നീറാൻ തുടങ്ങിയിരുന്നു . മിററിലൂടെ അവരുടെ കാർ പുറകേയുണ്ടെന്നു അവനുറപ്പു വരുത്തി . മിഥുൻ ബൈക്ക് സ്റ്റാൻഡിൽ വെച്ചപ്പോഴേക്കും അവർ കാർ കൊണ്ടുവന്നു നിർത്തി . അവൻ പുറകിൽ കയറി . തണുപ്പ് അടിച്ചപ്പോൾ നീറ്റലിനൊരു അയവ് .

"'' പേരെന്താ ?''' അവർ മീനാക്ഷിയെ നോക്കി ചോദിച്ചു . മീനാക്ഷി തങ്ങളെ പരിചയപ്പെടുത്തിയപ്പോൾ അവർ അവളെ സൂക്ഷിച്ചു നോക്കി . മിററിലൂടെ പുറകിലിരിക്കുന്ന മിഥുനെയും .

"' നിങ്ങൾ ചേച്ചിയും അനിയനുമായിരുന്നോ ? നല്ല ക്യൂട്ട് ലവ് ബേർഡ്‌സ് എന്ന് ഞാൻ കരുതി .പിന്നെ കുരിശുമലയിലേക്ക് ആ സമയത്തൊക്കെ പോകുന്നത് പ്രണയിക്കുന്നവരാണ് കൂടുതലും .മറ്റുള്ളവർ അഞ്ചുമണികഴിഞ്ഞല്ലേ പോകാറ് . കാറ്റൊക്കെകൊണ്ടിരിക്കാൻ "' അവർ പറഞ്ഞപ്പോൾ മീനാക്ഷി പുറത്തേക്ക് നോക്കി . കഴിഞ്ഞ മണിക്കൂറുകളായിരുന്നു അവളുടെ മനസ്സിലപ്പോൾ

"'ഞാൻ വാസുകി . വാസുകി മാധവ് . കൽക്കട്ടയിലായിരുന്നു . ഇപ്പോൾ ഇവിടെയടുത്തു അല്പം സ്ഥലമൊക്കെ വാങ്ങി . ഇനിയിവിടെ പതിയെ സെറ്റിലാവണം . അധികം നാളായില്ല ഇവിടെ വന്നിട്ട് . നിങ്ങടെ അച്ഛനുമ്മയും?'''

അവരുടെ ശബ്ദമാണ് മീനാക്ഷിയെ അവരെ നോക്കാൻ പ്രേരിപ്പിച്ചത്

"' അച്ഛനുമമ്മയും ഉണ്ട് .അമ്മ ശ്രീദേവി . അച്ഛൻ മാധവൻ . രണ്ടുപേരും ദുബായിൽ ആയിരുന്നു . ഇപ്പോൾ കൃഷീം ഒക്കെയായി ഇവിടെത്തന്നെ |"'

"' മാഡത്തിന്റെ ഹസ്സും പിള്ളേരും ?"' ഒന്ന് നിർത്തിയിട്ട് മീനാക്ഷി ചോദിച്ചു .

"'ഞാൻ സെപ്പറേറ്റഡ് ആണ് . ഹമ് ... എനിക്ക് കുട്ടികളില്ല "''

''' ഓ സോറി ...സോറി മാഡം "' അവൾക്ക് അൽപം കുറ്റബോധം തോന്നി പരുഷമായി സംസാരിച്ചതിൽ .

"' ഹഹ .. കുട്ടികളില്ലാത്തത് കൊണ്ടെനിക്ക് വിഷമമൊന്നുമില്ല . എവിടെച്ചെന്നാലും കുട്ടികളുണ്ടല്ലോ കൽക്കട്ടയിൽ എന്റെ അപ്പാർട്ട്മെന്റിനടുത്തു താമസിക്കുന്ന ഫ്ളാറ്റിലെ നീരവും നിവേദിതയും ... എന്റെ

💬 Comments

View all comments