Chapter Title : NINE -9 [മന്ദന് രാജാ]
വേഷത്തിൽ പോകണ്ട ഇനി . നമുക്കൊരു ഡ്രെസ് മേടിക്കാം "'' ഹോസ്പിറ്റൽ ബില്ലൊക്കെ തീർത്തൊരു കോഫിയും കുടിച്ചിറങ്ങിയപ്പോൾ വാസുകി അവരോട് പറഞ്ഞു .
"'സാരമില്ല ആന്റീ ... അവിടുന്ന് കുറച്ചുപോയാൽ പിന്നെ ഞങ്ങടെ നാട്ടിലേക്കുള്ള വഴിയാ .അങ്ങോട്ടധികം വണ്ടിയില്ല . ഒന്നോരണ്ടോ ബസ് സർവീസെയുള്ളൂ. അതിലെ കുറച്ചുപോയാൽ ഞങ്ങടെ വീട്ടിലേക്കുള്ള വഴിയെത്തും . അത് ഞങ്ങടെ വീട്ടിലേക്കുള്ള വഴി മാത്രമായത് കൊണ്ടാരും ഉണ്ടാവില്ല ."'' "''
"'എന്നാലും ഞാൻ കാരണം നിങ്ങടെ ഡ്രസ്സ് പോയില്ലേ "'
"' അത് കുഴപ്പമില്ല ... ഇനി കാണുമ്പോ ഒരെണ്ണം വാങ്ങിതന്നേരെ "' മീനാക്ഷി ചിരിച്ചു .
''' ഓക്കേ .. എന്റെ നമ്പർ കയ്യിലുണ്ടല്ലോ .എന്താവശ്യം ഉണ്ടേലും വിളിക്കണം . വീട്ടിലേക്കും വരണം രണ്ടാളും . ഞാൻ ബോറടിച്ചിരിക്കുവാ "'
"'ആന്റീ പറഞ്ഞില്ലേ ... വീട്ടീന്ന് വിടുന്ന കാര്യമാ ...നോക്കട്ടെ .ഇന്നത്തെ പോലെ എങ്ങാനുമൊരു ദിവസം കിട്ടിയാൽ വരാം "' മീനാക്ഷി അവരോട് പറഞ്ഞിട്ട് ഡോർ തുറന്നിറങ്ങി ബൈക്കിൽ കയറി . അവർ മറയുന്നത് വരെ ആ കാർ അവിടെ കിടപ്പുണ്ടായിരുന്നു .
"'നല്ല ആന്റി ...അല്ലെ ചേച്ചീ "''
''അതെയതെ ...നല്ല ആന്റി ... നിന്റെ നോട്ടം ഞാൻ കണ്ടാരുന്നു "''
മിഥുൻ കണ്ണാടി അവളുടെ നേരെയാക്കി നോക്കി . അവളുടെ മുഖത്ത് ശുണ്ഠി .
"'' പോടീ ഒന്ന് ..എന്ത് പാവമാ ..നമ്മുടെ അമ്മേനെ പോലെയൊന്നുമല്ല . "''
"'ഉവ്വുവ്വ ,.,എന്നിട്ട് നിന്റെ നോട്ടം അസ്ഥാനത്താരുന്നല്ലോ "'മീനാക്ഷി അവന്റെ വയറ്റിൽ നുള്ളി .
"'' ചേച്ചീ ..."'
💬 Comments
View all comments