Chapter Title : NINE -9 [മന്ദന് രാജാ]
ആ സമയത്തൊക്കെ പോകുന്നത് പ്രണയിക്കുന്നവരാണ് കൂടുതലും .മറ്റുള്ളവർ അഞ്ചുമണികഴിഞ്ഞല്ലേ പോകാറ് . കാറ്റൊക്കെകൊണ്ടിരിക്കാൻ "' അവർ പറഞ്ഞപ്പോൾ മീനാക്ഷി പുറത്തേക്ക് നോക്കി . കഴിഞ്ഞ മണിക്കൂറുകളായിരുന്നു അവളുടെ മനസ്സിലപ്പോൾ
"'ഞാൻ വാസുകി . വാസുകി മാധവ് . കൽക്കട്ടയിലായിരുന്നു . ഇപ്പോൾ ഇവിടെയടുത്തു അല്പം സ്ഥലമൊക്കെ വാങ്ങി . ഇനിയിവിടെ പതിയെ സെറ്റിലാവണം . അധികം നാളായില്ല ഇവിടെ വന്നിട്ട് . നിങ്ങടെ അച്ഛനുമ്മയും?'''
അവരുടെ ശബ്ദമാണ് മീനാക്ഷിയെ അവരെ നോക്കാൻ പ്രേരിപ്പിച്ചത്
"' അച്ഛനുമമ്മയും ഉണ്ട് .അമ്മ ശ്രീദേവി . അച്ഛൻ മാധവൻ . രണ്ടുപേരും ദുബായിൽ ആയിരുന്നു . ഇപ്പോൾ കൃഷീം ഒക്കെയായി ഇവിടെത്തന്നെ |"'
"' മാഡത്തിന്റെ ഹസ്സും പിള്ളേരും ?"' ഒന്ന് നിർത്തിയിട്ട് മീനാക്ഷി ചോദിച്ചു .
"'ഞാൻ സെപ്പറേറ്റഡ് ആണ് . ഹമ് ... എനിക്ക് കുട്ടികളില്ല "''
''' ഓ സോറി ...സോറി മാഡം "' അവൾക്ക് അൽപം കുറ്റബോധം തോന്നി പരുഷമായി സംസാരിച്ചതിൽ .
"' ഹഹ .. കുട്ടികളില്ലാത്തത് കൊണ്ടെനിക്ക് വിഷമമൊന്നുമില്ല . എവിടെച്ചെന്നാലും കുട്ടികളുണ്ടല്ലോ കൽക്കട്ടയിൽ എന്റെ അപ്പാർട്ട്മെന്റിനടുത്തു താമസിക്കുന്ന ഫ്ളാറ്റിലെ നീരവും നിവേദിതയും ... എന്റെ സ്വന്തം പിള്ളേരെ പോലെയായിരുന്നു . ഇവിടെ വന്നപ്പോഴാണ് തനിച്ചായത് പോലെ തോന്നിയത് . ഹ്മ്മ് ..ഇപ്പൊ എനിക്കൊരു കൂട്ടായല്ലോ "'' വാസുകി അവളെ നോക്കി ചിരിച്ചു .മീനാക്ഷിക്കും തിരിച്ചു പുഞ്ചിരിക്കാതിരിക്കാനായില്ല
നല്ലൊരു ക്ലിനിക്കിലേക്കായിരുന്നു അവർ കാർ വിട്ടത് . ഡ്രെസ് ചെയ്യുമ്പോഴും എല്ലാം അവർ മീനാക്ഷിയുടെയും മിഥുൻറെയും കൈപിടിച്ചു കൂടെ നിന്നു .
"'' ഈ
💬 Comments
View all comments