0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 22.2K

എയിഡ് ചെയ്യണം ..നിങ്ങള് കേറൂ . മോനെ ബൈക്കൊതുക്കി വെക്ക് "''

"'വേണ്ട ..വീട്ടിൽ പോയാൽ മതി ..വീട്ടിൽ ചെന്നിട്ട് ഓയിന്റ്മെന്റ് തേച്ചോളാം "' അവനും ഇനിയും താമസിച്ചാലുള്ള കാര്യമോർത്തു ഭയമായിരുന്നു

"'ഇല്ല കേറൂ ..നിങ്ങളെ ഇങ്ങനെ വിട്ടാൽ എനിക്കും ടെൻഷനാകും .എന്റെ മക്കളാകാനുള്ള പ്രായമല്ലേയുള്ളൂ രണ്ടാൾക്കും ..കേറൂ "''' അവർ മീനാക്ഷിയെ ഡോർ തുറന്നു പിടിച്ചു അകത്തേക്ക് കയറാൻ നിർബന്ധിച്ചു .

"'എന്റെ കയ്യിൽ പൈസയില്ല "' മീനാക്ഷി അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു .

"'ഹഹഹ ...അതാണോ കാര്യം ... എന്റെ കുഴപ്പമല്ലേ ..അതൊക്കെ ഞാൻ നോക്കിക്കോളാം ..നിങ്ങള് കേറൂ "'' അവർ ചിരിച്ചോണ്ട് വീണ്ടും നിർബന്ധിച്ചു .

"'' നീ കേറിക്കോ ...ബൈക്ക് മെയിൻ റോഡിലേക്ക് വെച്ചിട്ട് ഞാൻ വരാം "'' മിഥുൻ ബൈക്ക് സ്റ്റാർട്ടാക്കി നോക്കി . കുഴപ്പമില്ല . അവൻ ബൈക്ക് മെയിൻ റോഡിലേക്ക് വിട്ടു . കയ്യും കാലുമൊക്കെ അപ്പോഴേക്കും നീറാൻ തുടങ്ങിയിരുന്നു . മിററിലൂടെ അവരുടെ കാർ പുറകേയുണ്ടെന്നു അവനുറപ്പു വരുത്തി . മിഥുൻ ബൈക്ക് സ്റ്റാൻഡിൽ വെച്ചപ്പോഴേക്കും അവർ കാർ കൊണ്ടുവന്നു നിർത്തി . അവൻ പുറകിൽ കയറി . തണുപ്പ് അടിച്ചപ്പോൾ നീറ്റലിനൊരു അയവ് .

"'' പേരെന്താ ?''' അവർ മീനാക്ഷിയെ നോക്കി ചോദിച്ചു . മീനാക്ഷി തങ്ങളെ പരിചയപ്പെടുത്തിയപ്പോൾ അവർ അവളെ സൂക്ഷിച്ചു നോക്കി . മിററിലൂടെ പുറകിലിരിക്കുന്ന മിഥുനെയും .

"' നിങ്ങൾ ചേച്ചിയും അനിയനുമായിരുന്നോ ? നല്ല ക്യൂട്ട് ലവ് ബേർഡ്‌സ് എന്ന് ഞാൻ കരുതി .പിന്നെ കുരിശുമലയിലേക്ക്

💬 Comments

View all comments