0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 22.2K

ചെറുക്കൻ കൊണ്ടോന്ന് തരും .അങ്ങനെ പോലും അച്ഛനുമമ്മേം ടൗണിനു വരാറില്ല "'

"'അത് നന്നായി .. മിഥുനെ ... നീ ബൈക്കിൽ പുറകെ വാ .മീനുക്കുട്ടി കാറിൽ കേറിക്കോ ""

"'അയ്യോ എന്തിനാ ?''' അവൾ അമ്പരന്നു .

"'ഇന്ന് നമ്മൾ ചെറിയ കറക്കം . പിന്നെ എന്റെ വീട്ടിൽ അൽപ നേരം .അരുമറിയില്ലന്നേ വാ ..കയറ് "' വാസുകി മീനാക്ഷിയുടെ കൈ പിടിച്ചു .അവൾ മിഥുനെ നോക്കി .അവന്റെ മുഖത്തും പോയാൽ കൊള്ളാമെന്നുള്ള ഭാവം

"' വാടാ "'' മീനാക്ഷിഅവനോട് പറഞ്ഞിട്ട് കാറിന്റെ ഡോർ തുറന്നകത്ത് കയറി .

വാസുകി കാർ മുന്നോട്ടെടുത്തു . മിഥുൻ പിന്നാലെയും . കോളേജിന്റെ വഴിയേ അല്ല അവർ പോയത് .അതിനാൽ മീനാക്ഷിക്ക് തെല്ലൊരാശ്വാസം തോന്നി . അവൾ ഇടയ്ക്കിടെ കണ്ണാടിയിലൂടെ മിഥുനെ നോക്കുന്നുണ്ടായിരുന്നു .അതോടൊപ്പം വാസുകിയുടെ കുശലാന്വേഷണത്തിന് മറുപടിയും .

ടൌൺ വിട്ട് കുറേക്കൂടി പോയപ്പോൾ വാസുകി വലതുഭാഗത്തേക്ക് കാറൊതുക്കി . കാറിനു മുന്നിൽ വലിയ മതിലുള്ള , ഗേറ്റോടുകൂടിയ ഒരു വീടിന്റെ മുകൾ ഭാഗം കാണാമായിരുന്നു . വാസുകിയുടെ കാറിലുള്ള സെൻസർ മൂലം ഗേറ്റ് സൈഡിലേക്ക് നീങ്ങി .

"' മിഥുൻ ..ബൈക്ക് അകത്തേക്ക് വെച്ചിട്ട് വന്നു കാറിൽ കയറ് "'' മിഥുൻ ബൈക്ക് ഉള്ളിലേക്ക് വെച്ചു . ഇരുനിലകളുള്ള ഒരു യൂറോപ്യൻ സ്റ്റൈൽ വീട് . അവൻ വീട്ടിലേക്കൊന്നുകൂടി നോക്കിയിട്ട് പുറത്തുവന്നു കാറിൽ കയറി .

"'ആന്റി തനിച്ചാണോ ഇവിടെ ?''

"'അതെ .. പിന്നെ രണ്ടു നല്ല നായ്ക്കളും . പരിശീലനം കിട്ടിയവ .

💬 Comments

View all comments