Chapter Title : NINE -9 [മന്ദന് രാജാ]
മൊബൈലിൽ എന്തോ ടൈപ്പ് ചെയ്യുന്നതാണ് കണ്ടത്
""നീ കാറോടിക്കുമല്ലോ , മീനുട്ടി പറഞ്ഞു .. നീ എടുക്ക് വണ്ടി .എനിക്ക് ഒന്നുരണ്ടു മെയിലുകൾ അയക്കാനുണ്ട് "' അവനതിൽ പരം സന്തോഷം ഉണ്ടാകാനില്ല . വീട്ടിൽ സ്വിഫ്റ്റ് കാറും അവന് ഡ്രൈവിങ് ലൈസൻസും ഉണ്ടെങ്കിലും കാർ അധികം ഓടിക്കാനുള്ള അവസരമോ അനുമതിയോ കിട്ടിയിരുന്നില്ല . ഒന്നുരണ്ടു പ്രാവശ്യം അച്ഛനുമമ്മക്കുമൊപ്പം അമ്ബലത്തിൽ പോയപ്പോഴും കൃഷ്ണേട്ടന്റെ കടയിൽ പോയപ്പോഴും മാത്രമാണ് കാർ എടുത്തത് .അതും കൂടെ ആളുള്ളപ്പോൾ . മിഥുൻ ബെൻസ് കാർ അതിവേഗത്തിൽ വാസുകിയുടെ ബംഗ്ലാവ് ലക്ഷമാക്കി പായിച്ചു .
ഗേറ്റിന് മുന്നിൽ കാർ നിർത്തിയതേ അത് തുറന്നു . മിഥുൻ കാർ പോർച്ചിലേക്ക് കയറ്റി . അവിടെയൊരു ജീപ്പും കിടപ്പുണ്ടായിരുന്നു . വാസുകി സാധനങ്ങൾ എടുത്തപ്പോൾ മീനാക്ഷിയും മിഥുനും സഹായിച്ചു . പാസ് വേർഡും ഫേസ് ലോക്കുമുള്ള വാതിൽ . വാതിൽ തുറന്നകത്തേക്ക് കയറിയപ്പോൾ തന്നെ ഏസിയുടെ കുളിർമ അവരെ പൊതിഞ്ഞു . മുന്തിയ ഫർണീഷിംഗ് ചെയ്ത വലിയ ഹാൾ . അതിന്റെ അങ്ങേയറ്റത്ത് നടുവിൽ രണ്ടായി തിരിഞ്ഞു കറങ്ങി പോകുന്ന സ്റ്റെയർകേസ് . ഹാളിന്റെ ഇരുവശത്തും മുറികൾ .
"'. കിച്ചൻ അവിടെയാ . ഞാനിതൊന്ന് വെച്ചിട്ട് വരാം "' വാസുകി കിച്ചണിലേക്ക് നടന്നപ്പോൾ മീനാക്ഷിയും പുറകെ പോയി . മിഥുൻ സാധനങ്ങൾ അവരുടെ പുറകെ പോയി കിച്ചണിൽ വെച്ചിട്ട സ്റ്റെയർ കേറി മുകളിൽ പോയി നോക്കി .താഴെത്തെ ഹാൾ കാണാവുന്ന രീതിയിൽ റൗണ്ടായിട്ടായിരുന്നു അവിടെ . അതിനിരുവശത്തും മുറികൾ . ഇവർക്കൊറ്റക്ക് താമസിക്കാൻ ഇത്രയും വലിയ
💬 Comments
View all comments