0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 22.2K

ബംഗ്ലാവ് എന്തിനെന്ന് മിഥുനോർത്തു .

":" കുട്ടാ "'' വാസുകിയുടെ ശബ്ദം . മീനാക്ഷി വിളിക്കുന്നത് കേട്ടാവും കുട്ടനെന്ന പേരറിഞ്ഞത് . മിഥുൻ താഴേക്കിറങ്ങി .

വലിയൊരു കിച്ചനായിരുന്നു അത് . പാതിയിൽ ഗ്ലാസിട്ട് മറച്ചിരിക്കുന്നതിനിപ്പുറം ഡൈനിംഗ് ടേബിൾ . . വാസുകി ഷെൽഫിൽ നിന്നും പ്‌ളേറ്റെടുത്തു വാങ്ങിക്കൊണ്ട് വന്ന വറുത്ത കശുവണ്ടി കുടഞ്ഞിട്ടു .

"'അയ്യോ .. ഞങ്ങള് കഴിക്കില്ലാന്റീ "''' വാസുകി ഒരു ഗ്ലാസ്സിലേക്ക് വിസ്കി ഒഴിച്ചിട്ടു രണ്ടു ഗ്ലാസിൽ ബിയർ ഒഴിക്കുന്നത് കണ്ട മീനാക്ഷിയും മിഥുനും ഒരുമിച്ചു പറഞ്ഞു .

വാസുകിയവരെ നോക്കി ചിരിച്ചു . എന്നിട്ട് ബിയർ ഒഴിച്ച ഗ്ലാസ് അവർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു .

""ബൈക്ക് സ്കിഡ് ആയ ദിവസം നിങ്ങളെ രണ്ടുപേരെയും ബിയർ മണക്കുന്നുണ്ടായിരുന്നു .എത്ര ബിയർ കഴിച്ചു അന്ന് "' രണ്ടുപേരുടെയും മുഖം ചമ്മലിൽ മുങ്ങി . രണ്ടുപേരുടെയും കൈകൾ ഗ്ലാസിന് നേരെ നീണ്ടു .

"'പന്ത്രണ്ടാകുന്നതേ ഉള്ളൂ .കോളേജ് വിടാറാകുമ്പോ പോകാം . മിഥുൻ... വൈഫൈ ഉണ്ട് . നീ രണ്ടു മൊബൈലിലും വേണ്ട ആപ്പുകൾ ഒക്കെ ഇൻസ്റ്റാൾ ചെയ്യ് . പിന്നേയ് നല്ല സ്പീഡുണ്ട് . വീട്ടിലമ്മ സിനിമയൊന്നും ഡോൺലോഡ് ചെയ്യാൻ സമ്മതിക്കില്ലന്നല്ലേ പറഞ്ഞെ . അവിടെ ആദ്യത്തെ മുറിയുടെ ഷോകേസിൽ ഹാർഡ് ഡിസ്‌കുണ്ട് .ലാപ്പും . അതിൽ കുറെ സിനിമകൾ ഉണ്ട് . അല്ലെങ്കിൽ വേണ്ടത് ഡോൺലോഡ് ചെയ്യാൻ ഇട് . പോകാറാവുമ്പോൾ റെഡിയാകും ."'' മിഥുൻ സന്തോഷത്തോടെ മീനാക്ഷിയെ നോക്കി .

"'പെട്ടന്ന് ചെയ്യടാ "' അവൾക്കും സന്തോഷം .

വാസുകി

💬 Comments

View all comments