Chapter Title : NINE -9 [മന്ദന്‍ രാജാ]
"'നമുക്ക് ആന്റീടെ അടുത്തേക്ക് പോകാം . എനിക്കിന്ന് വയ്യ നിന്നെ തനിച്ചാക്കി വിടാൻ "' മിഥുൻ ബൈക്ക് സ്റ്റാർട്ടാക്കി .
"' ആന്റിയവിടെയില്ല . ഞാൻ മെസ്സേജ് ചെയ്താരുന്നു . കോളേജിൽ പോകാൻ പറഞ്ഞു .ആന്റി വരുമ്പോൾ വീട്ടിലേക്ക് വരുന്നുണ്ടെന്ന് . അച്ഛനുമ്മയോടും സംസാരിക്കാൻ "''
"''ആന്റി എന്നാ സംസാരിക്കാൻ ?'' മിഥുൻ കണ്ണാടിയിലൂടെ അവളെ നോക്കി .
''അറിയില്ല .. "' അവൾ പിന്നെയും തല ചായ്ച്ചു .
കോളേജിൽ ഇറങ്ങി ക്ലസ്സിലേക്ക് പോകുമ്പോഴും മീനാക്ഷി ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .
വൈകിട്ടും അവൾ മൂകയായിരുന്നു .
"' വീട്ടിലേക്ക് പോകാൻ തോന്നുന്നില്ലടാ .നമുക്കെവിടെക്കെങ്കിലും പോയാലോ ?''' വീട്ടിലേക്കുള്ള വഴി ബൈക്ക് നീങ്ങിയപ്പോൾ മീനാക്ഷി പറഞ്ഞു .
"'എങ്ങോട്ട് ?'''
"'അറിയില്ല ..അച്ഛനുമ്മേം വരാത്ത എവിടേക്കെങ്കിലും "''
"'എന്റെ ചേച്ചീ ..നീയിതെന്താ ഈ പറയുന്നേ . "''
"'' നീയെന്നെ കെട്ടണോന്നൊന്നുമല്ല കുട്ടാ ..മടുത്തു . ഒന്നനങ്ങാൻ പോലുമാവാത്ത ജീവിതം . ഒരു സ്വാതത്ര്യവുമില്ലാതെ , ഇങ്ങനെ . നീയെന്റെ സ്വന്തമായില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ഞാൻ വീർപ്പുമുട്ടി മരിച്ചേനെ . ഇപ്പൊ എനിക്ക് നിന്നോടെന്തുവേണേലും സംസാരിക്കാം . മറയൊന്നുമില്ലാതെ "' മീനാക്ഷി മെല്ലെ പറഞ്ഞു .
"'ശ്യാമിനെ കണ്ടിരുന്നു . കുറെ സംസാരിച്ചു . ഓഡിറ്റോറിയത്തിലേക്ക് പോകാമെന്നു നിർബന്ധിച്ചു .ഞാൻ പോയില്ല .അവനെ പിണക്കണ്ടല്ലോയെന്നു കരുതി കാന്റീനിൽ വരെ പോയി . അവനെക്കാൾ എനിക്ക് കൂടുതൽ കംഫർട്ട് നീയാ . അവനോട് പറയുന്നതിനേക്കാൾ എനിക്ക് നിന്നോട് സംസാരിക്കാം ."''
ബൈക്ക് മുറ്റത്തേക്ക് കയറിയപ്പോൾ വാസുകിയുടെ ബെൻസ് കാർ കിടകകുന്നത് കണ്ടവർ അമ്പരന്നു പരസ്പരം നോക്കി . അവരുടെ മുഖങ്ങളിൽ ഒരേനിമിഷം പേടിയും സന്തോഷവും മിന്നിമറഞ്ഞു .ആന്റി എന്താവും അച്ഛനുമമ്മയോടും സംസാരിക്കുകയെന്നുള്ള പേടിയും ആകാംഷയും .
. വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അകത്തേക്ക് കയറിയ മിഥുനും മീനാക്ഷിയും ഒരേപോലെ ഞെട്ടി.
ഹാളിലെ സോഫയിൽ തളർന്നു കിടക്കുന്ന അമ്മ. അതിനെതിരെ കസേരയിൽ ബന്ധനസ്ഥനായ നിലയിൽ അച്ഛൻ മാധവനും. മിഥുൻ പെട്ടന്നമ്മയെ നോക്കി . കവിളിലടികിട്ടിയ ചുവന്നു തിണിർത്ത പാടുകൾ
💬 Comments
View all comments