0%

Chapter Title : നിന്നെ തേടി 1 [Warrior]

Author : kkstories Read All Parts 87

ഇവനെ ഇങ്ങനെ വഷളാക്കുന്നെ എന്നും പറഞ്ഞു അച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വന്നു..

പുലി പോലെ വന്നത് എലിപോലെ പോയത് കണ്ടു അമ്മയും കാർത്തിക ഏട്ടത്തിയും ദീർഘ നിശ്വാസം വിട്ടു ..

സുഭദ്രേ .. പോയി എല്ലാവര്ക്കും ചായ എടുക്കു. സുദേവ് അങ്കിൾ പറഞ്ഞത് കേട്ടു അമ്മയും ഏട്ടത്തിയും അടുക്കളയിലേക്ക് പോയി.

അച്ഛനും സുദേവ് അങ്കിളും സംസാരിക്കാൻ തുടങ്ങി.

ഓ.. മറന്നു ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ. മുമ്പ് കഴിഞ്ഞ സീൻ എങ്ങിനെ ആകും എന്നുള്ള ടെൻഷൻ കാരണം പറയാൻ പറ്റിയില്ല. ഞാൻ ഹരി.. ഹരിപ്രസാദ് . വിശ്വനാഥന്റെയും സുഭദ്രയുടെയും രണ്ടാമത്തെ പുത്രൻ.. മൂത്തത് വിഷ്ണുപ്രസാദ് .. ആള് സ്ഥലത്തില്ല .. അല്ലെങ്കിൽ അച്ഛൻ വരുന്നതിനുമുമ്പേ പുള്ളിയുടെ വക ഒരു റൌണ്ട് കഴിഞ്ഞിട്ടുണ്ടാകും.

പിന്നെ കാർത്തിക ഏട്ടത്തി .. വിഷ്ണു ഏട്ടന്റെ ഭാര്യ. പിന്നെ അവരുടെ മോൾ കീർത്തന.. ഞങ്ങളുടെ കുട്ടി കുറുമ്പി. മൂന്ന് വയസ് ആയെ ഉള്ളു അവൾക്ക് പക്ഷെ ഈ വീട് ഭരിക്കുന്നത് അവൾ ആണെന്നാണ് അവളുടെ വിചാരം. കുറുമ്പി ..

ഈ വീട്ടിൽ ഈ മൂന്ന് സ്ത്രീ ജനങ്ങൾക്ക് മാത്രമേ എന്നോട് സ്നേഹം ഉള്ളു. അതൊക്കെ വഴിയേ പറയാം ..

ഓ.. പിന്നെ .. ഇന്നത്തെ വിഷയം പറയാൻ മറന്നു .. ഒരു ചെറിയ അടിപിടി .. ഞാൻ അങ്ങോട്ട് ചെന്നതൊന്നും അല്ല ഇങ്ങോട്ട് വന്നതാ ..

എന്ത് ചെയ്യാൻ പണ്ട് അച്ഛൻ ചെയ്ത ഒരു തെറ്റ് .. ജാക്കി ചാന്റെയും ബ്രൂസിലിയുടെയും കട്ട ഫാൻ ആയ അച്ഛൻ അച്ഛനോ കരാട്ടെയും കുങ്ഫുവും ഒന്നും പഠിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞു എന്നെ ചെറുപ്പത്തിലേ കാരാട്ട പഠിക്കാൻ വിട്ടു.. പാവം അതിനിപ്പോ ദുഃഖിക്കുന്നത് കണ്ടില്ലേ ..

ഇങ്ങനെ ഇടക്ക് ഞാൻ ഓരോന്ന് ഒപ്പിച്ചു വരും.. ഇന്ന് കുറച്ചു വലിയ എന്തോ പ്രോബ്ലം ആണ് എന്ന് തോന്നുന്നു അല്ലെങ്കിൽ സുദേവ് മാമൻ ഇത്ര ടൈമിങ്ങിൽ ഇവിടെ ലാൻഡ് ചെയ്യില്ല. അല്ല പറഞ്ഞിട്ട് കാര്യമില്ല സാധാരണ അടി ഉണ്ടാകാറുണ്ടെങ്കിലും ഞാൻ  ആരെയും ഇങ്ങനെ പെരുമാറാറില്ല. സംഭവം പിന്നെ പറഞ്ഞുതരാട്ടോ . ഇപ്പൊ എനിക്ക് എന്തോ പണി വരുന്നുണ്ട് .

എടാ നീ വല്ലതും കേൾക്കുന്നുണ്ടോ .. സുദേവ് മാമൻ ആണ് ചോദിച്ചത്

ങേ .. എന്താ .. എന്താ അങ്കിൾ .. ഞാൻ ചോദിച്ചു ..

ഞങ്ങൾ നിന്റെ കാര്യമാ സംസാരിക്കുന്നെ.. നീ എന്ത്

💬 Comments

View all comments