Chapter Title : നിന്നെ തേടി 1 [Warrior]
ആലോചിച്ചിരിക്കുവാ.. അച്ഛൻ എന്റെ നേരെ കണ്ണുരുട്ടി ..
അത് .. ഞാൻ .. ഞാൻ ഓരോന്ന് ആലോചിച്ചിരിക്കുവായിരുന്നു..
എടാ.. നീ തല്ലിയവർ വലിയ ടീം ആണ് .. നീ രക്ഷിച്ചവൻ അവരുട എതിർ ടീമിന്റെ നേതാവിന്റെ മകൻ ആണ്. ഇനി നീയും ആ ടീമിൽ ഉള്ളതാണ് എന്ന് വിചാരിച്ചു അവർ നിന്നെ എന്തെകിലും ചെയ്യാൻ മടിക്കില്ല .. അങ്കിൾ പറഞ്ഞു നിർത്തി .
അങ്കിൾ , ഞാൻ അവരെ അങ്ങോട്ട് പോയി തല്ലിയതൊന്നും അല്ല .. കൂടാതെ മറ്റവനെ രക്ഷിക്കാൻ വേണ്ടിയും അല്ല ഞാൻ അവരെ തല്ലിയത് . അവർ ഒരു പണി ചെയ്യാൻ വന്നാ അത് ചെയ്തിട്ട് പോകണം അല്ലാതെ വഴിയേ പോകുന്ന ആൾകാരുടെ മേലെ കയറാൻ വരരുത് .
അപ്പോഴേക്കും ചായയും പലഹാരങ്ങളുമായി അമ്മയും ഏടത്തിയും അങ്ങോട്ട് വന്നു ..
പിന്നെ നീ എന്തിനാ അവരെ അടിച്ചു ഈ കോലത്തിലാക്കിയേ .. അങ്കിൾ ചോദിച്ചു ..
ഞാൻ ഏട്ടത്തിയെ നോക്കി .. അവരും എന്നെ ദയനീയമായി നോക്കി ..
അത് .. അത് .. അവർ ഏട്ടത്തിയുടെ മേലെ കൈ വെച്ചതുകൊണ്ടാ ഞാൻ അവരെ അടിച്ചത് .. ഞാൻ പറഞ്ഞു ..
ശെരിയാണോ മോളെ .. അച്ഛൻ ചോദിച്ചു.
അതെ അച്ഛാ .. ഞാനും മോളും കടൽ തീരത്തു കളിക്കുമ്പോഴാ അവർ ഒരാളെ അടിച്ചു അവശനാക്കി കടൽ തീരത്തേക്ക് വരുന്നത് .. അവർ അയാളെ വെള്ളത്തിൽ മുക്കി കൊല്ലാൻ വന്നതാ എന്ന് തോന്നുന്നു .. ഇതെല്ലം കണ്ട് ഞാൻ ആകെ പേടിച്ചു പോയി .. എന്താ ചെയ്യണ്ടേ എന്ന് അറിയാതെ ഒരു നിമിഷം നിന്നു. ഹരി ആണെങ്കിൽ മോൾക്ക് ഐസ്ക്രീം വേണം എന്ന് പറഞ്ഞതുകൊണ്ട് അത് വാങ്ങാൻ പോയതായിരുന്നു . വൈകുന്നേരം ആവാത്തതുകൊണ്ട് ബീച്ചിൽ അധികം ആരും ഉണ്ടായിരുന്നില്ല ..
എന്റെ ഞെട്ടൽ മാറി ഞാൻ വേഗം മോളെ എടുത്ത് പോകാൻ നേരം അതിൽ രണ്ടു പേർ എന്തൊക്കയോ പറഞ്ഞു എന്റെ അടുത്ത് വന്നു. അവർ ഞങളെ പോകാൻ വിടാതെ വഴിതടഞ്ഞു.
അപ്പോഴാണ് ഹരി വന്നത് .. അവൻ വന്നു അവരോട് മര്യാദക്ക് പറഞ്ഞതാ വഴിമാറാൻ. മാറിയില്ലെങ്കിൽ നീ എന്ത് ചെയ്യും എന്ന് ചോദിച്ചു അവർ അവർ അവനെ തള്ളി .. അവൻ പിന്നെയും പറഞ്ഞു വഴക്കുണ്ടാക്കരുത് എന്ന് .. വഴക്കുണ്ടാക്കിയാൽ നീ എന്ത് ചെയ്യും എന്ന് ചോദിച്ചു
💬 Comments
View all comments