0%

Chapter Title : നിന്നെ തേടി 1 [Warrior]

Author : kkstories Read All Parts 89

അവർ അവനെ അടിച്ചു. മറ്റവൻ ഒരു കൈകൊണ്ട് എന്നെ പിടിച്ച് മറ്റേ കൈകൊണ്ട് എന്റെ ഷാൾ വലിച്ചൂരി .. എന്നിട്ട് എന്നെ അയാളുടെ മേലേക്ക് വലിച്ചിട്ടു . ഞാൻ മോളെയും കൊണ്ട് അയാളുടെ മേലേക്ക് വീണു  . പിന്നെ എനിക്ക് ഒന്നും ഓർമയില്ല ..

ഹരി ഷാൾ എന്റെ മേലെ ഇട്ട് കൈ പിടിച്ച് പോകാം എന്ന്  പറഞ്ഞപ്പോഴാണ് എനിക്ക് സ്വബോധം വന്നത് . ഞാൻ  നോക്കുമ്പോൾ നാലെണ്ണം നിലത്തു കിടക്കുന്നുണ്ട് .

ഞങ്ങൾ പോകാൻ ആയി നടന്നപ്പോഴാണ് പിന്നിൽ നിന്നും രക്ഷിക്കണേ എന്ന് പറഞ്ഞു അവർ കൊണ്ടുവന്ന ആൾ കിടക്കുന്നത് കണ്ടത് ..

ഹരി അയാളെ എടുത്ത്  വണ്ടിയുടെ ബാക് സീറ്റിൽ കിടത്തി ഞങ്ങൾ ഫ്രെണ്ടിലും കയറി അവിടെ നിന്ന് പോന്നു. വരുന്ന വഴി അയാളെ ഹോസ്പിറ്റലിൽ ആക്കി. അപ്പോഴേക്കും അയാളുടെ ഫ്രണ്ട്‌സ് ഒക്കെ വന്നു. ഞങ്ങൾ ഇങ്ങോട്ടു പോന്നു .. കാർത്തിക പറഞ്ഞു നിർത്തി

ഹ്മ്മ് .. ഹരി .. നീ ഇനി പുറത്തേക്ക് ഒന്നും ഇറങ്ങാൻ നിൽക്കണ്ട. ഞാൻ ഒന്ന് ആലോചിക്കട്ടെ. സുദേവ് അങ്കിൾ പറഞ്ഞു

ഞാൻ തലയാട്ടി.

സുദേവ് അങ്കിൾ പോകാനായി എഴുനേറ്റു പുറത്തേക്ക് ഇറങ്ങി .. എന്നിട്ട് അച്ഛനോട് പറഞ്ഞു .. ഞാൻ പറഞ്ഞത് ഒന്ന് ആലോചിച്ചു നോക്കു .. അതാകും നല്ലത് എന്ന് എനിക്ക് തോന്നുന്നു.

ഞാൻ അച്ഛനെയും അങ്കിളിനെയും മാറി മാറി നോക്കി .. ഇവർ എന്തിനെ കുറിച്ചാണ് പറയുന്നത് എന്ന് മനസിലാകാതെ ഞാൻ ആകെ ചിന്താകുഴപ്പത്തിലായി .. ഇനി എനിക്കിട്ട് വല്ല പണിയും ആണോ?

അങ്കിൾ പോകാനായി പുറത്തേക്ക് ഇറങ്ങി .. അപ്പോഴാണ് ഒരു ഓഡി കാറും അതിന്റെ പിന്നിൽ ഒരു സുമോയും ക്വാളിസും ഗേറ്റ് കടന്ന് അകത്തേക്ക് വന്നത്..

അത് കണ്ട് അച്ഛൻ പരിഭ്രമിച്ച് സുദേവ് അങ്കിളിന്റെ മുഖത്തേക്ക് നോക്കി ...

(തുടരും)

💬 Comments

View all comments