Chapter Title : നിന്നെ തേടി 1 [Warrior]
എന്താ ചെയ്യണ്ടേ എന്ന് അറിയാതെ ഒരു നിമിഷം നിന്നു. ഹരി ആണെങ്കിൽ മോൾക്ക് ഐസ്ക്രീം വേണം എന്ന് പറഞ്ഞതുകൊണ്ട് അത് വാങ്ങാൻ പോയതായിരുന്നു . വൈകുന്നേരം ആവാത്തതുകൊണ്ട് ബീച്ചിൽ അധികം ആരും ഉണ്ടായിരുന്നില്ല ..
എന്റെ ഞെട്ടൽ മാറി ഞാൻ വേഗം മോളെ എടുത്ത് പോകാൻ നേരം അതിൽ രണ്ടു പേർ എന്തൊക്കയോ പറഞ്ഞു എന്റെ അടുത്ത് വന്നു. അവർ ഞങളെ പോകാൻ വിടാതെ വഴിതടഞ്ഞു.
അപ്പോഴാണ് ഹരി വന്നത് .. അവൻ വന്നു അവരോട് മര്യാദക്ക് പറഞ്ഞതാ വഴിമാറാൻ. മാറിയില്ലെങ്കിൽ നീ എന്ത് ചെയ്യും എന്ന് ചോദിച്ചു അവർ അവർ അവനെ തള്ളി .. അവൻ പിന്നെയും പറഞ്ഞു വഴക്കുണ്ടാക്കരുത് എന്ന് .. വഴക്കുണ്ടാക്കിയാൽ നീ എന്ത് ചെയ്യും എന്ന് ചോദിച്ചു അവർ അവനെ അടിച്ചു. മറ്റവൻ ഒരു കൈകൊണ്ട് എന്നെ പിടിച്ച് മറ്റേ കൈകൊണ്ട് എന്റെ ഷാൾ വലിച്ചൂരി .. എന്നിട്ട് എന്നെ അയാളുടെ മേലേക്ക് വലിച്ചിട്ടു . ഞാൻ മോളെയും കൊണ്ട് അയാളുടെ മേലേക്ക് വീണു . പിന്നെ എനിക്ക് ഒന്നും ഓർമയില്ല ..
ഹരി ഷാൾ എന്റെ മേലെ ഇട്ട് കൈ പിടിച്ച് പോകാം എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് സ്വബോധം വന്നത് . ഞാൻ നോക്കുമ്പോൾ നാലെണ്ണം നിലത്തു കിടക്കുന്നുണ്ട് .
ഞങ്ങൾ പോകാൻ ആയി നടന്നപ്പോഴാണ് പിന്നിൽ നിന്നും രക്ഷിക്കണേ എന്ന് പറഞ്ഞു അവർ കൊണ്ടുവന്ന ആൾ കിടക്കുന്നത് കണ്ടത് ..
ഹരി അയാളെ എടുത്ത് വണ്ടിയുടെ ബാക് സീറ്റിൽ കിടത്തി ഞങ്ങൾ ഫ്രെണ്ടിലും കയറി അവിടെ നിന്ന് പോന്നു.
💬 Comments
View all comments