0%

Chapter Title : നിന്നെ തേടി 1 [Warrior]

Author : kkstories Read All Parts 206

വരുന്ന വഴി അയാളെ ഹോസ്പിറ്റലിൽ ആക്കി. അപ്പോഴേക്കും അയാളുടെ ഫ്രണ്ട്‌സ് ഒക്കെ വന്നു. ഞങ്ങൾ ഇങ്ങോട്ടു പോന്നു .. കാർത്തിക പറഞ്ഞു നിർത്തി

ഹ്മ്മ് .. ഹരി .. നീ ഇനി പുറത്തേക്ക് ഒന്നും ഇറങ്ങാൻ നിൽക്കണ്ട. ഞാൻ ഒന്ന് ആലോചിക്കട്ടെ. സുദേവ് അങ്കിൾ പറഞ്ഞു

ഞാൻ തലയാട്ടി.

സുദേവ് അങ്കിൾ പോകാനായി എഴുനേറ്റു പുറത്തേക്ക് ഇറങ്ങി .. എന്നിട്ട് അച്ഛനോട് പറഞ്ഞു .. ഞാൻ പറഞ്ഞത് ഒന്ന് ആലോചിച്ചു നോക്കു .. അതാകും നല്ലത് എന്ന് എനിക്ക് തോന്നുന്നു.

ഞാൻ അച്ഛനെയും അങ്കിളിനെയും മാറി മാറി നോക്കി .. ഇവർ എന്തിനെ കുറിച്ചാണ് പറയുന്നത് എന്ന് മനസിലാകാതെ ഞാൻ ആകെ ചിന്താകുഴപ്പത്തിലായി .. ഇനി എനിക്കിട്ട് വല്ല പണിയും ആണോ?

അങ്കിൾ പോകാനായി പുറത്തേക്ക് ഇറങ്ങി .. അപ്പോഴാണ് ഒരു ഓഡി കാറും അതിന്റെ പിന്നിൽ ഒരു സുമോയും ക്വാളിസും ഗേറ്റ് കടന്ന് അകത്തേക്ക് വന്നത്..

അത് കണ്ട് അച്ഛൻ പരിഭ്രമിച്ച് സുദേവ് അങ്കിളിന്റെ മുഖത്തേക്ക് നോക്കി ...

(തുടരും)

💬 Comments

View all comments