Chapter Title : നിന്നിലലിയാൻ 4 [മാരി]
രാഹുലിന്റെ അച്ചൻ…
പുത്തൻ വീട്ടിൽ രാഘവൻ… pv രാഘവൻ..
അയ്യേ..മോൻ പുത്തൻ വീട്ടിലേ ആണോ..
അപ്പൊ തിരുവന്തപുരത്തു.. അച്ചൻ പെങ്ങളുടെ വീട്ടിൽ വന്നത് ആവും അല്ലെ.
ആ ചേട്ടാ..
എന്റെ പേര് രാജീവ്.. സ്ഥലം നിനക്ക് അറിയാമല്ലോ… നിന്റെ അങ്ങാടിയിൽ നിന്നും ഒരു അര കിലോമീറ്റർ..
ഞാൻ ചേട്ടനെ കണ്ടിട്ടുണ്ട് ഇടക്കിടെ ഈ ലോറിയിൽ..
ആ..
പക്ഷെ. ആ സമയം കൂടെ വേറെ ഒരാൾ കൂടെ ഉണ്ടാവാറുണ്ടല്ലോ… ഞാൻ ഈ ലോറിയിൽ തന്നെ മൂപരുടെ കൂടെ ഉണ്ടാവാറുള്ള ആളെ കുറിച്ച് ചോദിച്ചു..
ഓ.. അതോ.. ഞങ്ങൾ കൊറോണ വന്നതിന് ശേഷം.. ഓരോ ട്രിപ്പും ഓരോരുത്തർ ആയിട്ടാണ് പോകുന്നത്.. അതാണ്…
പിന്നെ അവന്റെ പേര് നൗഫു എന്നാണ്…
നൗഫുക്ക നിങ്ങളുടെ കൂടെ ആണോ…
അറിയുമോ ആളെ.. രാഹുലിന്റെ ചോദ്യത്തിനു മറുപടി യായി രാജീവ് ചോദിച്ചു..
അറിയുമോ എന്നോ.. ഞങ്ങളുടെ കൂടെ അല്ലേ വൈകുന്നേരം.. പാടത്തു ഉണ്ടാവാറുണ്ട്…
മൂപ്പര് നാഷണൽ പെർമിറ്റ് ലോറിയിൽ ആണെന്ന് അറിയാമായിരുന്നു..
ഹ്മ്മ്…
അല്ല.. നീ എങ്ങനെ ഇവിടെ കുടുങ്ങി.. ലോക്ക് ഡൌൺ ആയിട്ട് കുറേ ആയല്ലോ..
അത് പിന്നെ.. ഞാൻ ആദ്യം കുറച്ചു ദിവസത്തെ ലോക്ക് ഡൗൺ മാത്രമല്ലേ ഉണ്ടായിരുന്നുള്ളു.. അത് നീളില്ല എന്ന് പ്രേതീക്ഷിച്ചു ഇവിടെ തന്നെ നിന്നു… പിന്നെ അത് നീണ്ടു നീണ്ടു ഇത്ര ആയി ചേട്ടാ…
അല്ലാതെ അവിടെ ആരും ഉണ്ടായിട്ട് അല്ല അല്ലേ… രാജീവേട്ടനെ എന്തെക്കോയോ സംശയം ഉള്ളത് പോലെ ചോദിച്ചു..
ഹേയ്.. രാഹുൽ ഒരു ഇളിഞ്ഞ പുഞ്ചിരി മറുപടി യായി നൽകി…
എന്താടാ.. മുഖത്തൊരു കള്ള ലക്ഷണം..
💬 Comments
View all comments