Chapter Title : നിന്നിലലിയാൻ 4 [മാരി]
എത്ര നാൾ ആയി…
രണ്ടു മാസം…
ആ.. അന്ന് പുറത്താക്കിയ കാര്യം ആണ് ഞാൻ പറയുന്നത്…
പോടാ.. അവനെ പോലെ പഠിക്കുകയും.. നല്ലത് പറയിപ്പിക്കുകയും ചെയ്യുന്ന ആരുണ്ട് ഇവിടെ… നീ വെറുതെ അസൂയ കൊണ്ട് പറയല്ലേ കുട്ടി.. നമ്മളോ ഇങ്ങനെ. ഇനി അവനെ കൂടി വേണ്ടാത്തത് പറഞ്ഞു ശാഭം വാങ്ങി കൂട്ടേണ്ട…
പോടാ.. നീ പൊയ്ക്കോ.. വൈകുന്നേരം കാണാം.. നിനക്ക് ഓന്റെ സ്വഭാവം നേരിട്ട് അറിഞ്ഞോളും.. അന്ന് മനസിലാക്കിക്കോ.. എനിക്ക് വെളിച്ചെണ്ണ ആട്ടി കൊടുക്കാൻ ഉണ്ട്.. ഇന്ന് അത് ചെയ്തില്ലേൽ അമ്മ പട്ടിണി കിടത്തും.. എന്ന ശരി അജു പിന്നെ കാണാം.. എന്നും പറഞ്ഞു.. ഡിയോ സ്റ്റാർട്ട് ആക്കി…
ഉടനെ ഞാൻ അവന്റെ ബ്രേക്ക് പിടിച്ചു ചാവി ഊരി എടുത്തു..
അങ്ങനെ അങ്ങ് പോയാലോ.. ഏതായാലും നനഞു ഇനി കുളിച്ചിട്ട് കയറാം.. നീ എങ്ങനെ അവനെ അവിടെ നിന്നും അവർ പുറത്താക്കി എന്ന് പറ…
പോടാ.. നിനക്ക് ക്ഷീണമല്ലേ.. കണ്ട പെണ്ണുങ്ങളുടെ മേത്ത് കേറി മേഞ്ഞിട്ട്.. അശോകന് ക്ഷീണം ഉണ്ടാവും ഒന്ന് ഉറങ്ങി എഴുന്നേറ്റിട്ട് വാ… അവൻ എന്നെ നോക്കി കളിയായി പറഞ്ഞു...
എന്റെ പൊന്നു കുട്ടി ഏട്ടാ.. പ്ലീസ്.. സോറി.. ഒന്ന് പറയെടോ…
❤❤❤
ചേട്ടാ.. നമ്മൾ എത്ര നേരം പിടിക്കും നാട്ടിൽ എത്താൻ…
ഒരു ആറു മണിക്കൂർ ബ്ലോക്ക് ഒന്നും ഇല്ലേൽ.. അല്ലേൽ തന്നെ ഈ കൊറോണ കാലത്തു ആര് ബ്ലോക് ഉണ്ടാക്കാൻ ആണ്… അതിനുള്ള ഉത്തരവും ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ചേട്ടൻ പറഞ്ഞു….
ചേട്ടാ.. പേര് പറഞ്ഞില്ല.. എന്റെ പേര് രാഹുൽ…
ആഹാ..
💬 Comments
View all comments