Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു]
എല്ലാവരോടും സലാം പറഞ്ഞു… ഞാൻ ആദ്യം തന്നെ വണ്ടിയിലേക്ക് കയറി…
തൊട്ടു പിറകിലായി അവളും… അവളുടെ സങ്കടം കഴിഞ്ഞിട്ടില്ല ആയിരുന്നു… അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിക്കുന്നുണ്ട്…
ഞാൻ എന്റെ കൈ അവളുടെ കൈകളിലേക്ക് ചേർത്തുവെച്ച് അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു…
▪️▪️▪️
സാർ എയർപോർട്ട് എത്തി..
ഞാൻ പെട്ടെന്ന് തന്നെ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു…
എയർപോർട്ടിൽ എത്തിയിരിക്കുന്നു…
ആ കാറിൽ നിന്നും ഇറങ്ങി ഡ്രൈവറുടെ ചാർജും കൊടുത്തു എയർപോർട്ടിനുള്ളിലേക്ക് നടന്നു…
സമയം പത്ത് മണി കഴിഞ്ഞിരിക്കുന്നു...
കൈകളിൽ ആകെ ഒരു സൂട്ട് കേസ് മാത്രമേ പിടിച്ചിട്ടുണ്ടായിരുന്നു ഉള്ളൂ…
പെട്ടെന്ന് തന്നെ എയർപോർട്ടി നുള്ളിലെ ഫോർമാലിറ്റീസ് കഴിഞ്ഞു…
വൈറ്റിങ് ഏരിയയിൽ പോയി ചെന്നിരുന്നു…
വീണ്ടും എന്റെ ഓർമ്മകൾ പിറകിലേക്ക് സഞ്ചരിക്കാൻ തുടങ്ങി...
▪️▪️▪️
എന്റെയും സുൽഫിയുടെയും വിവാഹം കഴിഞ്ഞ രാത്രി….
കൂട്ടുകാരും ബന്ധുക്കളും ഒമ്പതു മണി സമയമായപ്പോഴേക്കും ഒരു വിധം വീട്ടിൽ നിന്നും പോയിരുന്നു…
പിന്നെ കുറിച്ച് അടുത്ത ബന്ധുക്കൾ മാത്രം…
ഇടക്കിടെ പന്തലും മറ്റും അഴിക്കാൻ സഹായിക്കുന്ന സമയം ഞാൻ എന്റെ റൂമിന്റെ അരികിൽ വന്ന് ജനവാതിലിലൂടെ അകത്തേക്ക് നോക്കി…
അവൾ അവിടെത്തന്നെ ഇരിക്കുന്നുണ്ട്… എന്റെ ബെഡിൽ…
ഞാനവളോട് സുഖമല്ലേ എന്ന് ചോദിച്ചു…
നിക്കാഹ് കഴിഞ്ഞിട്ട് ഞാൻ ആദ്യമായിട്ട് അവളോട് സംസാരിക്കുന്നത് ആ ചോദ്യം കോണ്ടായിരുന്നു…
അവൾ എന്നെ ഏതോ ഒരു ജീവിയെപ്പോലെ നോക്കി… നിങ്ങൾക്കെന്താ പ്രാന്താണോ എന്നുള്ള രീതിയിൽ…
അല്ലെങ്കിലും ആദ്യമായിട്ട് ചോദിക്കുന്ന ചോദ്യമാണോ സുഖല്ലേ എന്നുള്ളത്..
എന്നെ അവർ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി…
റൂമിലേക്ക് പെങ്ങൾ കടന്നു വന്നപ്പോൾ ഞാൻ മെല്ലെ അവിടുന്ന്
💬 Comments
View all comments