Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു]
ഒരുപാട് സമയം ഞാൻ ഇരുന്നു.., പിന്നെയും അരമണിക്കൂറോളം കഴിഞ്ഞതിനുശേഷമാണ് അവൾ എന്റെ റൂമിലേക്ക് കയറി വന്നത്…
കയ്യിൽ ഒരു പാൽ ഗ്ലാസുമായി അവൾ അവിടേക്ക് കടന്നു വന്നു…
കല്യാണവസ്ത്രമെല്ലാം മാറ്റി ഇപ്പോൾ ഒരു നൈറ്റി ആയിരുന്നു അവൾ ഇട്ടിരുന്നത്…
ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു…
പിന്നെ പോയി റൂമിലെ വാതിൽ കുറ്റിയിട്ടു…
അവൻ അവിടെ തന്നെ നിൽക്കുന്നുണ്ട്... ഞാൻ അവളോട് പറഞ്ഞു നീ കട്ടിലിൽ ഇരിക്കു..
അവളുടെ കുറച്ച് അടുത്തായി ഞാനും ഇരുന്നു…
അവള് പാൽ ഗ്ലാസ് എന്റെ നേരെ നീട്ടി…
ഞാൻ അതിൽ നിന്നും പകുതി കുടിച്ചു അവൾക്ക് തന്നെ തിരിച്ചു കൊടുത്തു…
ബാക്കിയുള്ള പാൽ അവളും കുടിച്ചു…
എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന സങ്കോചത്തോടെ ഞാൻ വീണ്ടും ഇരുന്നു…
ഇക്ക എന്താ ഒന്നും മിണ്ടാത്തത്…
അവൾ തന്നെയായിരുന്നു ഞങ്ങൾ തമ്മിലുള്ള സംസാരത്തിനു തുടക്കമിട്ടത്..
ഞാൻ അവളെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു…
പിന്നെ അവളുടെ തലയിലേക്ക് കൈകൾ വച്ച് ആദ്യരാത്രിയിലെ പ്രാർത്ഥന ചൊല്ലി…
ആദ്യംതന്നെ ബിസ്മി ചൊല്ലി… പിന്നെ ഈ പ്രാർത്ഥനയും
(അല്ലാഹുവേ എന്‍റെ ഭാര്യയില്‍ എനിക്ക് നീ ബറകത്ത് ചെയ്യണമേ. എന്റെ ഭാര്യക്ക് എന്നിലും നീ ബറകത്ത് ചെയ്യണമേ. എന്നില്‍ നിന്ന് അവള്‍ക്കും അവളില്‍ നിന്ന് എനിക്കും നീ (സന്താനം) നല്‍കണമേ.അല്ലാഹുവേ ഗുണമാകുന്ന കാലത്തോളം ഞങ്ങളെ തമ്മില്‍ ചേര്‍ക്കുകയും വിട്ടുപിരിയല്‍ ഗുണമാകുന്ന അവസരത്തില്‍ ഞങ്ങള്‍ക്കിടയില്‍ വിട്ടുപിരിക്കുകയും ചെയ്യണമേ)
എന്നെ രണ്ടുപേരും വുളൂഹ് എടുത്തുകൊണ്ടുവന്ന്… ജമാഅത്തായി രണ്ട് റക്അത്ത് നമസ്കാരം നിർവഹിച്ചു…
ആദ്യരാത്രിയിലെ പകുതി ടെൻഷൻ അവിടെ തന്നെ കുറഞ്ഞു..,
വീണ്ടും കട്ടിലിലേക്ക് ഇരുന്നു…
💬 Comments
View all comments