Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു]
അവൾ അവളുടെ കുടുംബക്കാരെ കുറിച്ച് എല്ലാം എന്നോട് വിശദമായി തന്നെ പരിചയപ്പെടുത്തി തന്നു..
ഇന്ന് അവളുടെ വീട്ടിൽ വച്ച് കണ്ടവരെ കുറിച്ചും അവളെ ഇവിടെ കൊണ്ടുവന്നപ്പോൾ കൂടെ വന്നവർ ആരെല്ലാം എന്നും അവൾ എന്നോട് വിശദമായി തന്നെ പറഞ്ഞു തന്നു…
കോളേജിൽ കുറച്ചു ദിവസത്തെ വെക്കേഷൻ ടൈമിൽ ആയിരുന്നു ഞങ്ങളുടെ വിവാഹം നടന്നത്…
അഞ്ചോ ആറോ ദിവസം കഴിഞ്ഞാൽ അവർക്ക് വീണ്ടും ക്ലാസിൽ പോയി തുടങ്ങണം…
അവളുടെ ചങ്ക് കൂട്ടുകാരെ കുറിച്ച് എന്നോട് വിശദമാക്കി തന്നു..
ഞാനും എന്റെ കൂട്ടുകാരെയും കുടുംബക്കാരെയും ബന്ധുക്കളെയും എല്ലാവരെയും പരിചയപ്പെടുത്തിക്കൊടുത്തു…
ഒരു ഇമേജ് എന്നപോലെ…
അവൾ എവിടെ കട്ടിലിനു സൈഡിലുള്ള മതിലിൽ ചാരി ഇരിക്കുകയായിരുന്നു…
കാലുകൾ കുറച്ച് നീട്ടിവെച്ചു…
അത് കണ്ടപ്പോൾ എനിക്ക് ആമടിയിൽ കയറി കിടക്കാൻ ഒരു മോഹം… ഞാൻ പെട്ടെന്ന് തന്നെ അവളോട് സമ്മതം പോലും ചോദിക്കാതെ ആ മടിയിലേക്ക് തലവച്ചു കിടന്നു…
ഒരു നിമിഷം അവൾ കാലുകൾ വലിക്കുവാൻ നോക്കി…
പിന്നെ സാധാ നോർമലി അവൾ അങ്ങനെ തന്നെ ഇരുന്നു തന്നു…
മടിയിൽ കിടന്ന് അവളോട് വീണ്ടും വീണ്ടും സംസാരിച്ചുകൊണ്ടിരുന്നു…
എല്ലാവരും ചോദിക്കുന്ന ചോദ്യം ഉണ്ടല്ലോ… കുട്ടി ആരെ എങ്കിലും പ്രേമിച്ചിട്ടുണ്ടോ..
അന്നവൾ എന്നോട് ആരെയും പ്രേമിച്ചിട്ടില്ല എന്നു പറഞ്ഞു…
ആദ്യരാത്രി തന്നെ കുളം ആക്കണ്ട എന്ന് വിചാരിച്ചു ഞാൻ കുത്തി കുത്തി ചോദിച്ചിരുന്നില്ല…
അവൾ എന്നോട് ചോദിച്ചപ്പോൾ.. ഞാൻ ഉള്ള സത്യം ഉള്ളതുപോലെ പറഞ്ഞു…
എന്റെ പത്താംക്ലാസ് പ്രണയം പൊട്ടിയ കഥ…
▪️▪️
വിമാനത്തിനുള്ളിലേക്ക് കയറാനുള്ള അനൗൺസ്മെന്റ് കേട്ടപ്പോഴാണ്.. പെട്ടെന്ന് എന്റെ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നത്…
💬 Comments
View all comments