Chapter Title : നിറമണിയും ഗഗന പഥം 2 [സ്പൾബർ]
ഇനിയൊരിക്കലും താൻ കരയില്ല എന്നുറപ്പിച്ച് കൊണ്ടവൾ മക്കളെ കെട്ടിപ്പിടിച്ച് നാളുകൾക്ക് ശേഷം സമാധാനത്തോടെ ഉറങ്ങാൻ കിടന്നു..
✍️✍️✍️..
അതിരാവിലെ എണീറ്റ ശാലിനി ആദ്യം തന്നെ കുളിച്ചു..
ജീവിതത്തിലാദ്യമായാണ് ഒരു പണിക്കിറങ്ങുന്നത്.. കുളിച്ചീറനോടെ അവൾ വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചു..
ഇനിയെങ്കിലും തന്റെ ജീവിതത്തിൽ സമാധാനമുണ്ടാവണേ എന്ന് മാത്രമാണവൾ പ്രാർത്ഥിച്ചത്..
അടുക്കളയിൽ കയറി ഒരു ചായയിട്ട് കുടിച്ചു..
പഞ്ചസാരയിട്ട ചായ കുടിക്കുന്നത് കുറേ നാളുകൾക്ക് ശേഷമാണ്…
ഇന്നലെ സുധി കൊണ്ടുവന്ന ചാക്ക് കെട്ടഴിച്ചപ്പോ അവൾ ഞെട്ടിയ ഞെട്ടൽ ഇത് വരെ മാറിയിട്ടില്ല.. വീട്ടിലേക്കാവശ്യമുള്ള എല്ലാ സാധനങ്ങളുമുണ്ട്..അവളിത് വരെ കാണാത്ത തരം സാധനങ്ങൾ..
ഒരു മാസം സുഭിക്ഷമായി കഴിയാനുള്ളത്രയുണ്ട്..
ഇത്രയൊന്നും താൻ പ്രതീഷിച്ചതല്ല.. പണിയെടുത്ത് കൂലി കിട്ടുമ്പോ കുറച്ച് അരിയെങ്കിലും വാങ്ങിക്കാലോ എന്നാണ് ഓർത്തത്..
ഏതായാലും തനിക്കിനി പണിക്കൂലിയൊന്നും വേണ്ട..
ഈ സാധനങ്ങളുടെ പൈസ വീടണേൽ തന്നെ എത്ര ദിവസം പണിയെടുക്കേണ്ടിവരും..?..
ആ മദ്യക്കുപ്പി പൊട്ടാനും, രാജേട്ടൻ തന്നെ തല്ലാനും,തനിക്കുറക്കെ കരയാനും തോന്നിയതൊക്കെ നല്ലതിനാണ്.. അത് കൊണ്ടാണല്ലോ ആ നല്ല മനുഷ്യൻ ഇങ്ങോട്ടോടി വന്നത്..
അത് കൊണ്ടാണല്ലോ ഇപ്പോ താനനുഭവിക്കുന്ന ഈ സമാധാനം തനിക്കുണ്ടായത്..
മുൻവാതിൽ തുറക്കുന്ന ശബ്ദം അടുക്കളയിലിരുന്ന് ശാലിനി കേട്ടു..
കാലമാടൻ പോവുകയാണ്..
പോവുമ്പോ ഒരു വാക്ക് മിണ്ടില്ല.. ഒരു കാലിച്ചായ പോലും വീട്ടിൽ നിന്ന് കുടിക്കില്ല.. വീട്ടിലെ ഒരു കാര്യവും അന്വോഷിക്കില്ല..
രാജൻ മുറ്റം കടന്ന് പോവുന്നത് നോക്കി നിന്ന ശാലിനി അവൻ വഴിയിലേക്കിറങ്ങിയതും മുൻവാതിൽ അടച്ച് കുറ്റിയിട്ടു..
കുട്ടികളെ രണ്ടാളെയും വിളിച്ച് കാര്യം പറഞ്ഞു..
രണ്ടാളും അകത്തിരുന്ന് കളിക്കണമെന്നും, അമ്മ വരാൻ കുറച്ച് വൈകുമെന്നും എല്ലാം
💬 Comments
View all comments