0%

Chapter Title : നിറമണിയും ഗഗന പഥം 2 [സ്പൾബർ]

Author : Spulber Read All Parts 2.6K

അവരെ പറഞ്ഞ് മനസിലാക്കി…

മൂത്തമോന് അഞ്ച് വയസും, ഇളയമോൾക്ക് മൂന്ന് വയസുമാണ് പ്രായം..

അവർക്ക് കഴിക്കാനുളളത് എടുത്ത് കൊടുത്ത് ശാലിനി ചായ മാത്രം കുടിച്ച് പുറത്തിറങ്ങി..

അടുക്കള വാതിൽ പുറത്ത് നിന്ന് പൂട്ടി അവൾ തോട്ടത്തിലേക്ക് നടന്നു..

തോട്ടത്തിൽ കയറി അവൾ ചുറ്റും നോക്കി.. സുധിയെ എങ്ങും കാണാനില്ല.. ഓരോ റബ്ബർ മരത്തിലും വെച്ച ചിരട്ടയിൽ പാൽ നിറഞ്ഞ് നിൽക്കുന്നത് അവൾ കണ്ടു..

കുറച്ചപ്പുറെ മൂന്നാല് ബക്കറ്റും അവൾ കണ്ടു. തനിക്കുള്ള പണിയെന്താണെ അവൾക്ക് മനസിലായി.. സുധിയെ കാത്തിരിക്കാതെ തുടങ്ങാൻ ശാലിനി തീരുമാനിച്ചു..

ഈശ്വരനെ മനസിൽ ധ്യാനിച്ച് ജീവിതത്തിലാദ്യമായി കിട്ടിയ പണി ചെയ്യാൻ അവളൊരുങ്ങി..ആദ്യം തന്നെ ഒരു ബക്കറ്റെടുത്ത് ഒരറ്റത്ത് നിന്നവൾ പാൽ ശേഖരിക്കാൻ തുടങ്ങി.. അവൾ ഇടക്കിടെ സുധി വരുന്നുണ്ടോന്ന് നോക്കുന്നുണ്ട്..

വളരെ ഉൻമേഷത്തോടെയാണ് ശാലിനി ജോലി ചെയ്തത്..

ഒരു ബക്കറ്റ് നിറഞ്ഞതും ഇതെന്താണ് ചെയ്യേണ്ടതെന്ന് അവൾക്ക് മനസിലായില്ല..

നിറഞ്ഞ ബക്കറ്റ് ഒരിടത്ത് വെച്ച് വേറൊന്നെടുത്ത് അവൾ അതിലും പാൽ നിറക്കാൻ തുടങ്ങി..

“” അല്ലാ… വന്ന് പണി തുടങ്ങിയോ… ?””..

സുധിയുടെ ശബ്ദം കേട്ട് പുളകത്തോടെയാണ് ശാലിനി തിരിഞ്ഞ് നോക്കിയത്..

അവന്റെ സാമീപ്യമിപ്പോ അത്രമാത്രം അവൾ കൊതിച്ചിരുന്നു..

“” ഞാൻ… വന്നപ്പോ… സുധിയെ കണ്ടില്ല… അപ്പോ ഞാൻ…””..

“” അതേതായാലും നന്നായി…

ഇത് തന്നെയാണ് ശാലിനിയുടെ പണി…..””..

അവൾക്ക് സന്തോഷമായി..

“” ഈ നിറച്ച ബക്കറ്റ്… എവിടെയാ…?”..

“” അത് അപ്പുറെ മൂന്നാല് വലിയ ബാരൽ വെച്ചിട്ടുണ്ട്… അതിൽ കൊണ്ട് പോയി ഒഴിക്കണം…

തൽക്കാലം ശാലിനി ഈ ബക്കറ്റിൽ നിറച്ചാൽ മതി… ഞാൻ കൊണ്ട്

💬 Comments

View all comments