Chapter Title : നിറമണിയും ഗഗന പഥം 2 [സ്പൾബർ]
പോയി ഒഴിച്ചോളാം… “..
നിറച്ച് വെച്ച ബക്കറ്റെടുത്ത് സുധി നടന്നു.. അത് കണ്ട് ശാലിനി വേഗം അടുത്ത ബക്കറ്റിലേക്ക് നിറക്കാൻ തുടങ്ങി..
ശാലിനിക്ക് ഇതൊരു പണിയായേ തോന്നിയില്ല..അവൾ ഉൽസാഹത്തോടെ ഓടി നടന്നു..
സുധി തിരിച്ച് വരുന്നതിന് മുൻപ് തന്നെ അവൾ അടുത്ത ബക്കറ്റ് നിറച്ചു..
സുധിക്കും അതൊരാശ്വാസമായി തോന്നി..
ഈ പണിക്ക് പറ്റിയൊരാളെ കിട്ടണമെന്ന് കരുതിയതാണ്..
അതിപ്പോ ശാലിനിയായത് നന്നായി..
കുറച്ച് സമയം കൊണ്ട് ശാലിനി ആ തോട്ടത്തിലൂടെ ആകെ നടന്ന് പാലെടുത്തു..
അവൾക്ക് ക്ഷീണമോ,തളർച്ചയോ തോന്നിയില്ല..
പാലെല്ലാം വലിയ ഡ്രമ്മിൽ കൊണ്ട് പോയി ഒഴിച്ചു..
ഇനി തനിക്കെന്താണ് പണിയെന്ന മട്ടിൽ ശാലിനി, സുധിയെ നോക്കി..
“” ഇന്നിപ്പോ ഇത് ഞാൻ ചെയ്തൂന്നേ ഉള്ളൂ.. നാളെ മുതൽ ഇതെല്ലാം ശാലിനി തന്നെ ചെയ്യണം.. ബുദ്ധിമുട്ടൊന്നുമില്ലല്ലോ…?””..
“” ഇല്ല..ഞാൻ ചെയ്തോളാം…”..
ശാലിനി സന്തോഷത്തോടെ പറഞ്ഞു…
“ എന്നാ ശാലു വാ… ഈ ഫാമൊക്കെയൊന്ന് കാണാം… “..
സുധി മുന്നോട്ട് നടന്നു..
ശാലിനിക്ക് നിന്നിടത്ത് നിന്ന് അനങ്ങാനായില്ല..
സുധി വിളിച്ചത് ഹൃദയം കൊണ്ടാണവൾ കേട്ടത്.. ശാലു..
ഈ വിളി ഇത്ര സ്നേഹത്തോടെ ആരും വിളിച്ചിട്ടില്ല.. വിളിക്കേണ്ടവൻ തെറിയല്ലാതൊന്നും വിളിച്ചിട്ടുമില്ല..
“” ശാലൂ… വാടീ…””..
തിരിഞ്ഞ് നിന്ന് സുധി വിളിച്ചു..
ശാലിനിയൊന്ന് പുളഞ്ഞു..
പിന്നെ പതിയെ അവന്റെ പിന്നാലെ നടന്നു..
കോഴി ഫാമെല്ലാം സുധിയവളെ നടന്ന് കാണിച്ചു..
എല്ലാം പറഞ്ഞ് പരിചയപ്പെടുത്തി..
തിരിച്ച് തോട്ടത്തിലൂടെ വീടിന് സമീപം വരെ സുധി വന്നു..
“”ശാലു ഇനി പൊയ്ക്കോ… രാവിലെഎന്നെ കാക്കണ്ട… പാലെടുത്ത് ഡ്രമ്മിൽ കൊണ്ട് പോയി ഒഴിക്കണം…”..
ശാലിനി തലയാട്ടി… പക്ഷേ അവൾക്ക്
💬 Comments
View all comments