Chapter Title : നിറമണിയും ഗഗന പഥം 2 [സ്പൾബർ]
നിരാശ തോന്നി..
ഇത്രവേഗം പണി തീരുമെന്ന് അവൾ കരുതിയില്ല..
അവൾക്കീ തോട്ടത്തിൽ നിന്ന് പോവാനേ തോന്നിയില്ല..
സുധിയുടെ സാമീപ്യമാണ് അവൾക്ക് വിട്ട് പോവാൻ തോന്നാഞ്ഞത്.. അവൾ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല മനുഷ്യനാണ് സുധി..
“” എന്തേ… പോവുന്നില്ലേ… ?””..
അവൾ നിന്ന് പരുങ്ങുന്നത് കണ്ട് സുധി ചോദിച്ചു..
“” ഉം… പോകാം… സുധി… ഉച്ചക്ക്… കഴിക്കാൻ വരുന്നോ… ?..
ഞാൻ ചോറുണ്ടാക്കാം…””..
“” അയ്യോ… വേണ്ട… ഞാൻ നിന്റെ വീട്ടിലേക്കേ ഇല്ല…
ആ കാലമാടൻ പറഞ്ഞത് ശാലു കേട്ടതല്ലേ..?”..
സുധി ചിരിയോടെ പറഞ്ഞു..
“” അയാളതൊക്കെ പറയും..സുധി വാ…
ഉച്ചക്ക് അവിടുന്ന് കഴിക്കാം… “..
“” പിന്നെയൊരിക്കെ ആകാം ശാലൂ…
ഇന്നുച്ചക്ക് വീട്ടീ ചെല്ലണം… “..
“” അല്ലാ.. സുധിക്ക് വീട്ടിലാരൊക്കെയുണ്ട്….?”..
“” അച്ചനും, അമ്മയുമുണ്ട്… രണ്ട് പെങ്ങൻമാരുമുണ്ട്… അവരുടെ കല്യാണം കഴിഞ്ഞു…”..
“”സുധിയുടെ…. കല്യാണം…?”..
“” കഴിഞ്ഞിട്ടില്ല… ഒന്ന് നോക്കി വെച്ചിട്ടുണ്ട്… “..
“” പ്രേമാ…?”..
“” അല്ല… വീട്ട് കാര് ആലോചിച്ചതാ…””..
“ശരിയെന്നാ… ഞാൻ പോട്ടെ… ?””..
സുധി പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് ശാലിനിക്ക് നീട്ടി..
“” ഇന്നാ, ഇത് ശാലൂന്റെ കൂലിയാ…””..
ശാലിനി അന്തം വിട്ട് ആ നോട്ടിലേക്ക് നോക്കി.
അഞ്ഞൂറിന്റെ നോട്ട് കണ്ട കാലം മറന്നിരിക്കുന്നു..
തന്റെ പണിക്കൂലിയാണത്..
അവൾക്ക് അഭിമാനം തോന്നി..
പക്ഷേ, അത് വാങ്ങാൻ പറ്റില്ല..
അതിന്റെ എത്രയോ ഇരട്ടി രൂപക്കുള്ള സാധനം സുധി വാങ്ങിത്തന്നിട്ടുണ്ട്..
അതിന്റെ കടം വീടിയിട്ട് മതി കൂലി വാങ്ങുന്നത്..
“” വേണ്ട… ഇത് വേണ്ട… വീട്ടിലേക്കുള്ള സാധനങ്ങളൊക്കെ വാങ്ങിയതല്ലേ…
💬 Comments
View all comments