Chapter Title : നിറമണിയും ഗഗന പഥം 2 [സ്പൾബർ]
അതിന്റെപൈസ… തീർന്നിട്ട്… കൂലി മതി…””.
അവളാപൈസ വാങ്ങാൻ കൂട്ടാക്കിയില്ല..
“ അതിന്റെ കടം നമുക്ക് പിന്നെ തീർക്കാം… ആദ്യം നീ ഇത് പിടി…”..
“” വേണ്ട സുധീ… “..
“” ഇതങ്ങോട്ട് വാങ്ങെടീ… “..
സുധി അവളുടെ കൈ പിടിച്ച് അഞ്ഞൂറിന്റെ നോട്ട് അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു..
വേണ്ടാന്ന് വെച്ചിട്ടും ശാലിനിയുടെ കണ്ണുകൾ നിറഞ്ഞു..
“”ശാലൂ… പൈസക്കെന്തേലും ആവശ്യമുണ്ടേൽ ചോദിക്കാൻ മടിക്കരുത്… വേറെന്ത് ആവശ്യമുണ്ടെങ്കിലും ശാലൂന് എന്നോട് ചോദിക്കാം…
പിന്നെ, നിന്റെ കെട്ട്യോന്റെ കാര്യത്തിൽ നമുക്കൊരു തീരുമാനമുണ്ടാക്കണം…
ഇങ്ങിനെ അടിവാങ്ങിക്കൂട്ടേണ്ട ആവശ്യമൊന്നുമില്ല..
കുറേശെ പ്രതികരിക്കണം.. കേട്ടല്ലോ..?”..
ശാലു തലയാട്ടി..പിന്നെ കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് തോട്ടത്തിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു…
അമൂല്യമായൊരു നിധി പോലെ ആ നോട്ട് അവൾ കയ്യിൽ ചുരുട്ടിപ്പിച്ചു..
.✍️✍️✍️…
ഇപ്പോൾ മൂന്നാല് ദിവസമായി ശാലിനി പണിക്കിറങ്ങിയിട്ട്..
പുലർച്ചെ സുധി വന്ന് വെട്ടിയിട്ട് പോകും..
ആറരക്ക് ശാലിനി വന്ന് പാലെടുത്ത് ഡ്രമ്മിൽ കൊണ്ട് വന്ന് നിറക്കും..
തന്റെ ജോലി ശാലിനിക്കിഷ്ടമായി..
സുധിക്കും അവളുള്ളത് ആശ്വാസമായി..
എന്നും വൈകീട്ട് അഞ്ഞൂറ് രൂപയാണവൾക്ക് കൂലിയായി കിട്ടുന്നത്.. അതിനുള്ള പണിയൊന്നുമില്ലെന്ന് ശാലിനിക്കും, സുധിക്കുമറിയാം..
നാല് ദിവസം കൊണ്ട് തന്നെ ശാലിനിക്ക് ശരീരത്തിനും, മനസിനും മാറ്റമുണ്ടായി.. അവളിന്ന് സന്തോഷവതിയാണ്..
സുധിയെ എന്നുമവൾ ഊണിന് വീട്ടിലേക്ക് ക്ഷണിക്കുമെങ്കിലും, അവനെന്നും ഒഴിഞ്ഞ് മാറും..
ഇന്ന് ശാലിനിയുടെ പണി കഴിഞ്ഞിട്ടും സുധിയെ കണ്ടില്ല..
റബ്ബർ പാൽ നിറച്ച വലിയ ബാരൽ അടച്ച് വെച്ച് അവൾ ഫാമിൽ പോയി നോക്കിയെങ്കിലും അവിടെയും അവനെ കണ്ടില്ല.. അവൾക്ക് നിരാശ തോന്നി..
എന്തിനെന്നറിയാതെ അവൾക്ക് സങ്കടം വന്നു..
💬 Comments
View all comments