Chapter Title : നിറമണിയും ഗഗന പഥം 2 [സ്പൾബർ]
അവസ്ഥ കണ്ട് ഒരു ജോലി തന്നു എന്ന തെറ്റേ ഞാൻ ചെയ്തുള്ളൂ… എടീ, കല്യാണമുറപ്പിച്ച ചെക്കനാടീ ഞാൻ… ഇതൊക്കെ നാട്ടുകാരറിഞ്ഞാലുണ്ടല്ലോ….””..
“” ഇല്ല സുധീ… സുധിക്കൊരു പ്രശ്നവുമുണ്ടാവില്ല… അയാള് ബോധമില്ലാതെ ഓരോന്ന് പറഞ്ഞതാ..”..
“” ഉം… എനിക്ക് പ്രശ്നമൊന്നുമില്ല…പക്ഷേ നീ സൂക്ഷിക്കണം.. നിന്റെ സ്വന്തം ഭർത്താവാ നിന്നെ പറ്റി വേണ്ടാതീനം പറഞ്ഞുണ്ടാക്കിയത്… ഇത് നാട്ടുകാരുടെ ചെവിയിലെത്തിയാൽ എന്താകും…?”..
“ഏത് നാട്ട്കാര് സുധീ..?. ഞാനും മക്കളും പട്ടിണിയാണെന്നറിഞ്ഞിട്ടും തിരിഞ്ഞ് നോക്കാത്ത നാട്ടുകാരോ…?..
അടികൊണ്ട് ഞാനിവിടെ പുഴുവിനെപ്പോലെ പിടഞ്ഞിട്ടും കാണാത്ത നാട്ടുകാരോ… എനിക്കൊരുത്തനേയും പേടിയില്ല…””..
ശാലിനി വീറോടെ പറഞ്ഞു..
“”എനിക്കിപ്പോ വേണ്ടത് സുധിയുടെ സഹായമാണ്… അത് നേരിട്ട് വേണ്ട.. സുധിയെന്റെ വീട്ടിലേക്ക് വരണ്ട… അയാളെ നേരിട്ട് കാണണ്ട..പക്ഷേ, സുധി എനിക്ക് ധൈര്യം തരണം.. അയാളെ നേരിടാൻ എനിക്ക് നിഷ്പ്രയാസം കഴിയും… പക്ഷേ, എന്റെ ആശ്വസിപ്പിക്കാനും, എനിക്ക് ധൈര്യം തരാനും സുധി വേണം…”..
കരയുന്നുണ്ടെങ്കിലും ശാലിനിയുടെ ശബ്ദം ഉറച്ചതായിരുന്നു..
“ എന്റെ ഒറ്റത്തള്ളിനാ സുധീ അയാള് തെറിച്ച് പോയത്… തീരെ ആരോഗ്യമില്ല അയാൾക്ക്… പക്ഷേ, അയാളെ നേരിടാൻ എനിക്ക് ധൈര്യമില്ല… സുധിയെന്നോട് പ്രതികരിക്കണമെന്ന് പറഞ്ഞില്ലേ..ആ ധൈര്യത്തിലാ ഞാനയാളെ പിടിച്ച് തള്ളിയത്… ഇനി സുധി പറ… ഞാനെന്താണ് ചെയ്യേണ്ടത്..?.. എനിക്ക് സമാധാനത്തോടെ ജീവിക്കണം… തോട്ടത്തിൽ പണിക്ക് വന്ന് എന്റെ മക്കളെ പോറ്റണം…”..
നിരാംലയായി ഒരു സ്ത്രീ കരുത്താർജ്ജിക്കുന്ന സുധി കൺമുന്നിൽ കണ്ടു..
“ സുധിയുടെ ചില വാക്കുകൾ എനിക്കെത്രമാത്രം ധൈര്യവും, ആത്മവിശ്വാസവും തന്നെന്ന് സുധിക്കറിയില്ല… എനിക്കിതൊന്നും പറഞ്ഞ് തരാൻ ആരുമില്ല സുധീ… പരിചയക്കാർക്കോ, കുടുംബക്കാർക്കോ വീട്ടിലേക്ക് വരാനോ, എനിക്ക് പുറത്തിങ്ങാനോ അനാവാദമില്ല… ഇനിയെനിക്ക്
💬 Comments
View all comments