Chapter Title : നിറമണിയും ഗഗന പഥം 2 [സ്പൾബർ]
ജീവിക്കണം സുധീ… ഞാൻ സുധിയെ ബുദ്ധിമുട്ടിക്കുകയാണെന്ന് വിചാരിക്കരുത്… നമ്മൾ തമ്മിൽ അഞ്ചാറ് ദിവസത്തെ പരിചയമേ ഉള്ളൂ..എന്നിട്ടും ഞാനിതൊക്കെ സുധിയോട് പറഞ്ഞത്, ഞാനിന്ന് ലോകത്ത് വിശ്വസിക്കുന്ന ഒരേയൊരാൾ സുധിയാണ്… ഞാൻ കണ്ട ഒരേയൊരു മനുഷ്യനും സുധിയാണ്…”...
ഇരു കവിളിലൂടെയും ഒഴുകിയ കണ്ണീർ ശാലിനി,കൈ കൊണ്ട് തുടച്ചു… മനസിലെ സങ്കടങ്ങളെല്ലാം പറഞ്ഞ് തീർത്ത പോലെ അവളൊന്ന് നിശ്വസിച്ചു..ആ ശ്വാസത്തിൽ പോലും തേങ്ങലാണെന്ന് സുധിയറിഞ്ഞു..പാവം.
പുറം ലോകം എന്തെന്നറിയാത്ത പാവം പെണ്ണ്… ഭർത്താവിന്റെ ക്രൂര പീഢനങ്ങൾ കൊണ്ട് ശരീരവും, മനസും തകർന്ന് പോയ ആരോരുമില്ലാത്ത വെറും നിസ്സഹായ.. അവൾ തന്നിൽ ഒരു രക്ഷകനെ കാണുന്നു.. താനവൾക്കൊപ്പം നിൽക്കുമെന്ന് അവൾ പ്രതീക്ഷിക്കുന്നു.. മറ്റൊന്നിനുമല്ല, സമാധാനത്തോടെ ജീവിക്കാൻ.. മക്കൾക്ക് ഒരു നേരത്തെ അന്നം കൊടുക്കാൻ.. തന്റെ വാക്കിന് വേണ്ടിയാണവൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.. തന്നെയവൾ പൂർണമായും വിശ്വസിച്ചിരിക്കുന്നു..എന്ത് വേണം..?. ഇതൊരു പ്രശ്നമൊന്നുമാവില്ല.. താൻ നേരിട്ട് ഇടപെടുന്നില്ലല്ലോ.. അവൾക്ക് വേണ്ട നിർദേശങ്ങൾ കൊടുക്കുക..ധൈര്യം കൊടുക്കുക.. ബാക്കിയെല്ലാം അവൾ ചെയ്തോളും.. ചാരം മൂടിക്കിടക്കുന്ന ഒരു കനലാണിവൾ.. ഒന്നൂതിയാൽ ആളിപ്പടരും..
ചേതമില്ലാത്ത ഉപകാരമല്ലേ..അത് കൊണ്ട് ഇവൾക്ക് സമാധാനത്തോടെയുള്ള ജീവിതം കിട്ടുമെങ്കിൽ കിട്ടട്ടെ…
“”ഞാനിതിൽ എന്താണ് ശാലൂ ചെയ്യേണ്ടത്…?””..
കുറേ നേരത്തെ ആലോചനകൾക്ക് ശേഷം സുധി ചോദിച്ചു..
“”ഇന്നലെ രാത്രി അയാൾ വന്നപ്പോ ഞാൻ മുറിയിൽ കയറി വാതിലടച്ചു… എന്നും അത് പറ്റില്ലല്ലോ… അത് കൊണ്ട് ഇന്ന് ഞാൻ ഒളിച്ചിരിക്കുകയൊന്നുമില്ല… മുന്നിൽ കണ്ടാൽ അയാളെന്നെ എന്തേലും ചെയ്യും… അപ്പോ ഞാനെന്ത് ചെയ്യണം…?.. തല്ലിയാൽ തിരിച്ച് തല്ലണോ… ?.. അതിനും എനിക്ക് മടിയില്ല…””..
സുധി അൽഭുതത്തോടെ അവളെ നോക്കി..
“അപ്പോ ജീവിക്കാൻ നീ
💬 Comments
View all comments