Chapter Title : നിറമണിയും ഗഗന പഥം 2 [സ്പൾബർ]
തീരുമാനിച്ചു,അല്ലേ… ?””..
ശാലിനി തലയാട്ടി..
“” എന്നാ ഞാൻ പറയാം… ആദ്യം കുട്ടികളെ നേരത്തേ ഉറക്കുക.. അവരിതൊന്നും കാണാൻ പാടില്ല..പിന്നെ വടിയോ,കത്തിയോ പോലുള്ള ഒരായുധവും അവന് കിട്ടാവുന്നിടത്ത് വെക്കരുത്… നിനക്കത് പെട്ടെന്ന് കിട്ടുകയും വേണം… അവൻ വന്ന് സംസാരമാണ് ആദ്യം തുടങ്ങുക എങ്കിൽ നീ എതിർത്ത് സംസാരിക്കണം.. ദേഹോപദ്രവമാണെങ്കിൽ തിരിച്ചും നിന്നെക്കൊണ്ട് കഴിയും പോലെ ചെയ്യുക… അവനെ നീ അടിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഒരടിയിൽ നിർത്തരുത്… ഇത്രയും കാലം നിനക്ക് കിട്ടിയത് പലിശയും കൂട്ടി തിരിച്ച് കൊടുക്കണം… ധൈര്യത്തോടെ നിൽക്കണം.. ഒട്ടും പതറരുത്…പക്ഷേ,ഇങ്ങിനെയൊക്കെ ചെയ്താൽ നാളെ നിനക്ക് ഭർത്താവുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല…””..
“” എന്തിന്… ?.. എന്തിനാ സുധീ ഇങ്ങിനെയൊരു ഭർത്താവ്… ?.””..
“”ചിലപ്പോ ഒരു പക്ഷേ ഇതോട് കൂടി അവൻ നന്നാവാനും മതി… പിന്നെ ഇതിന്റെ പേരിൽ അവൻ നിന്നെ വീട്ടീന്ന് ഇറക്കിവിടും എന്നൊന്നും നീ പേടിക്കണ്ട…നിയമപരമായി അവന്റെ ഭാര്യയാണ് നീ… നിനക്കും അതിൽ അവകാശമുണ്ട്…””..
ശാലിനിക്ക് എന്തെന്നില്ലാത്ത ഒരാശ്വസം തോന്നി.. സുധിയീ പറഞ്ഞതൊക്കെ തനിക്കെന്നോ തോന്നിയതാണ്..പക്ഷേ ധൈര്യമില്ലായിരുന്നു.. പിന്തുണ തരാനും, ധൈര്യം തരാനും ഒരാളില്ലായിരുന്നു..
“” മതി… എനിക്കിത്രയും മതി… ഇനി വേണ്ടത് ഞാൻ ചെയ്തോളാം… സുധി പേടിക്കണ്ട… സുധിക്കൊരു പ്രശ്നവും ഞാനുണ്ടാക്കില്ല… നാളെ രാവിലെ സുധി വന്ന് മരംവെട്ടി പോയാ മതി.. പാലെടുക്കാൻ ഞാൻ വരും… “..
ശാലിനിക്ക് പറഞ്ഞറിയിക്കാനാവാത്ത ആത്മവിശ്വാസം തോന്നുന്നുണ്ടായിരുന്നു.. സുധിയെ പോലൊരാൾ തന്റൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്നേ തനിക്ക് സമാധാനത്തോടെ ജീവിക്കായിരുന്നു…
“”ഞാനെന്നാ പോട്ടേ സുധീ… വേണേൽ ഞാൻ കുറച്ച് നേരം സഹായിക്കാം… “”..
ശാലിനി സംതൃപ്തമായ മുഖത്തോടെ പറഞ്ഞു..
“”
💬 Comments
View all comments