Chapter Title : നിറമണിയും ഗഗന പഥം 2 [സ്പൾബർ]
നൈറ്റി..
മൂന്ന് അടിപ്പാവാട..
ശാലിനി പൊട്ടിക്കരഞ്ഞ് പോയി.. മൂന്നെണ്ണം ഒരുമിച്ചൊന്നും ജീവിതത്തിൽ കണ്ടിട്ടില്ല.. അതും വില കൂടിയത്..
ഇത് വാങ്ങിത്തരാൻ എന്താണ് സുധിയുമായി തനിക്കുള്ള ബന്ധം.. ?..
അവന്റെ പണിക്കാരിയല്ലേ താൻ..?..
അത് മാത്രമാണോ… ?..
അതെ… അത് മാത്രമാണ് തനിക്ക് അവനുമായുള്ള ബന്ധം..
വേറൊരു ബന്ധവുമില്ല..
ഉണ്ടാവാൻ പാടില്ല..
കല്യാണം പറഞ്ഞുറപ്പിച്ച ചെക്കനാണവൻ..
എന്നിട്ടും ശാലിനിയുടെ ഹൃദയത്തിൽ മഞ്ഞ് തുള്ളികൾ വീഴുന്നുണ്ടായിരുന്നു..
ഈ വാങ്ങിത്തന്ന വസ്ത്രങ്ങൾ അവൾ ഹൃദയം കൊണ്ടാണ് ഇഷ്ടപ്പെട്ടത്..അത് വാങ്ങിത്തന്ന ആളെയും..
സുധിയെ ഒന്ന് കാണാൻ ശാലിനിക്ക് വല്ലാത്ത കൊതി തോന്നി..
ഇപ്പോ അവൻ ഫാമിലുണ്ടാവും..
ദൂരെ നിന്നൊന്ന് കാണുകയെങ്കിലും വേണം..
പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് മനസിലായതും ശാലിനി ഉടുത്തിരുന്ന നൈറ്റി ഊരിമാറ്റി പുതിയൊരു നൈറ്റി എടുത്തിട്ടു..
കൃത്യമായ അളവിലുള്ള ആ ചുവന്ന നൈറ്റിയിൽ അവൾ അരുമയോടെ തലോടി..
അനുരാഗം അണപൊട്ടിയൊഴുകുന്ന ഹൃദയത്തോടെ അവൾ എണീറ്റ് അടുക്കള വശത്തൂടെ പുറത്തിറങ്ങി..
തോട്ടത്തിലേക്ക് നടക്കുമ്പോൾ
അവളെല്ലാം മറന്നിരുന്നു..
മക്കളെ മറന്നിരുന്നു..
ഭർത്താവിനെ മറന്നിരുന്നു..
തന്റെ വീട് മറന്നിരുന്നു..
എല്ലാം മറന്നിരുന്നു..
താൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല മനുഷ്യനായ സുധി മാത്രമേ അവളുടെ മനസിൽ ഉണ്ടായിരുന്നുള്ളൂ..
സുധി മാത്രം…
✍️…
പിറ്റേന്ന് പതിവ് നേരത്ത് തന്നെ ശാലിനി തോട്ടത്തിലെത്തി..
സുധി വെട്ട് കഴിഞ്ഞ് പോയിട്ടുണ്ട്..
അവൻ വരുന്ന പുലർകാലത്ത് തന്നെ തോട്ടത്തിലെത്താനാണ് ശാലിനിക്ക് മോഹം..
എന്നാൽ ആ കാലമാടൻ പോവാതെ വരാനാവില്ല..
ഇന്നലെ ദൂരത്ത് നിന്ന് സുധിയെ കണ്ടാണ് ശാലിനി കൊതി തീർത്തത്..
തന്റെ മനസിൽ നടക്കുന്ന പരിവർത്തനം എന്തെന്ന് ശാലിക്ക് മനസിലാക്കാനായില്ല..
അത്
💬 Comments
View all comments