0%

Chapter Title : നിറമണിയും ഗഗന പഥം 2 [സ്പൾബർ]

Author : Spulber Read All Parts 2.6K

ചെയ്തു..

അവൾക്കവനോടൊന്നും പറയാനുണ്ടായിരുന്നില്ല..

അവളുടെ മനസിലുള്ള മുഴുവൻ നന്ദിയും, സ്നേഹവും, കടപ്പാടും സുധിക്ക് മനസിലാവുംവിധം ഒരു നോട്ടമവൾ നോക്കി..

പിന്നെ ആ കവറുകളുമായി വീട്ടിലേക്ക് നടന്നു..

അവൾ തിരിഞ്ഞ് നോക്കിയതേ ഇല്ല.. ഉള്ളിൽ ആർത്ത് കരഞ്ഞു കൊണ്ടവൾ ആ കവറുകൾ മാറോടണച്ച് പിടിച്ച് നടന്നു..

ഇത് വാങ്ങില്ല എന്നുറപ്പിച്ചിട്ടും താനിത് കൈ നീട്ടി വാങ്ങിയത് എന്തിനെന്ന് ശാലിനിക്കറിയില്ല..

ഇടാൻ നല്ലൊരു നൈറ്റി പോലുമില്ലെന്നത് സത്യമാണ്..

മക്കൾക്കുമില്ല..

വാങ്ങിത്തരേണ്ടവന് അതൊന്നും നോക്കാനുള്ള നേരമില്ല.. ജീവിതത്തിലിന്ന് വരെ ഒരാളും തനിക്കൊന്നും വാങ്ങിത്തന്നിട്ടില്ല..

അത് കൊണ്ടാണോ വേറൊരാൾ തന്നപ്പോ താനിത് വാങ്ങിയത്… ?

ആയിരിക്കാം.. ആദ്യമായി സ്നേഹത്തോടെ ഒരാൾ തന്ന സമ്മാനമാണിത്..

അത് വേണ്ടെന്ന് വെക്കാനായില്ല..

ആ കവറുകൾ മാറോടടുക്കിപ്പിടിച്ച് അടുക്കള വാതിൽ തുറന്ന് ശാലിനി അകത്തേക്ക് കയറി..

വേഗം മക്കൾ കാണാതെ മുറിയിലെത്തി..

അതിലെന്താണെന്ന് നോക്കാനുള്ള ധൈര്യം ശാലിനിക്കപ്പോ ഉണ്ടായില്ല… അതിലെന്താണെങ്കിലും അത് കണ്ടാ താൻ പൊട്ടിക്കരഞ്ഞ് പോകുമെന്ന് അവൾക്കുറപ്പായിരുന്നു..

കുറച്ച് കഴിഞ്ഞ് സാവകാശം നോക്കാം..

ഒരു ഭാഗത്തെ ഡോറ് ഇളകി വീണ തകരത്തിന്റെ അലമാരയിലേക്ക് അവളാ കവറുകൾ വെച്ചു..

കുട്ടികൾക്ക് കഴിക്കാൻ കൊടുത്ത് അവളൊന്നും കഴിക്കാതെ കുളിക്കാൻ കയറി..

ബക്കറ്റിൽ നിന്ന് വെള്ളമെടുത്ത് നഗ്നദേഹത്തേക്ക് കോരിയൊഴിക്കുമ്പോ എന്തിനെന്നറിയാതെ അവൾ പുളകിതയായി..

കുളി കഴിഞ്ഞ് ഒരു നൈറ്റി മാത്രമിട്ട് പുറത്തിറങ്ങി, കുട്ടികളെ പുറത്തെ കോലായിൽ കളിക്കാനിരുത്തി അവൾ മുറിയിൽ കയറി വാതിലടച്ചു..

അലമാരയിൽ നിന്ന് കവറുകളെടുത്ത് കിടക്കയിലേക്ക് വെച്ചു..

അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു..

ആദ്യത്തെ കവറിൽ മക്കൾക്കുള്ള ഡ്രസായിരുന്നു..

അത് മാറ്റി വെച്ച് അവൾ മറ്റേ കവർ തുറന്നു..

മൂന്ന്

💬 Comments

View all comments