Chapter Title : നിറമണിയും ഗഗന പഥം 3 [സ്പൾബർ] [Climax]
ഒറ്റച്ചവിട്ട്..അലറിക്കൊണ്ട് രാജൻ തെറിച്ച് വീണു..അവന് ശ്വാസം വിലങ്ങിപ്പോയി.. ഇത് വരെ തല്ല് കിട്ടിയിട്ടില്ല, കൊടുത്തിട്ടേ ഉള്ളൂ..
സുധി പറഞ്ഞ കാര്യം ശാലിനിയുടെ ഓർമ്മയിലുണ്ടായിരുന്നു.. തല്ലിത്തുടങ്ങിയാ പിന്നെ ഒന്നിൽ നിർത്തരുത്..തനിക്ക് കിട്ടിയത് പലിശയും കൂടി കൂട്ടിക്കൊടുക്കണം എന്നാണ് സുധി പറഞ്ഞത്.. അവൾ നിലത്ത് നിന്ന് രാജനെ പൊക്കിയെടുത്തു..
“” നീയെന്ത് കരുതിയെടാ… കാലാകാലം നിന്റെ ചവിട്ടേറ്റ് പുഴുവിനെപ്പോലെ ഞാനിവിടെ കിടക്കുമെന്നോ… ?.. ഇത്രയും കാലം ഞാൻ ക്ഷമിച്ചത് എനിക്ക് നിന്നെ തല്ലാനറിയാമ്പാടില്ലാഞ്ഞിട്ടല്ല..എന്റെ ഭർത്താവായിപ്പോയി എന്ന ഒറ്റക്കാരണത്താലാ… ഇനിയതില്ല.. നീ
എന്റെ ഭർത്താവല്ല… ഞാൻ നിന്റെ ഭാര്യയുമല്ല… ഇന്നത്തോടെ തീർന്നു നമ്മളുമായുള്ള ബന്ധം… “..
പിടിച്ച് നിർത്തി ശാലിനി അവന്റെ കരണം നോക്കി ആഞ്ഞടിച്ചു..
“” ഒരു തെറ്റും ഞാനിന്ന് വരെ ചെയ്തിട്ടില്ല… നീ പറഞ്ഞതിനോ, ചെയ്തതിനോ ഞാനിത് വരെ പ്രതികരിച്ചിട്ടില്ല… അതെനിക്ക്
കഴിയാഞ്ഞല്ല… നീ എന്നെങ്കിലും നന്നാവുമെന്ന് ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു..ഇനിയതില്ല…”..
ഒന്നുകൂടി കൊടുത്ത് ശാലിനിയവനെ വിട്ടു..പഴം തുണിപോലെ രാജൻ നിലത്തേക്ക് കുഴഞ്ഞ് വീണു.. പകുതി ബോധത്തോടെയവൻ ശാലിനിയെ നോക്കി..തന്റെ മുന്നിൽ ഭദ്രകാളി കലി തുള്ളി നിൽക്കും പോലെയാണ് അവന് തോന്നിയത്..
ഒന്നുമൊന്നും രാജന് വിശ്വസിക്കാനായില്ല.. താൻ കൊടുത്ത അടിയും വാങ്ങി കരഞ്ഞോണ്ടിരുന്നവൾ തന്റെ നേരെ കൈ മാത്രമല്ല, കാലും പൊക്കിയിരിക്കുന്നു..തന്റെ നെഞ്ചിൻ കൂടിനാളവൾ ചവിട്ടിയത്.. വായിൽ ചോര ചുവക്കുന്നുണ്ട്..ഇങ്ങിനെയൊക്കെ ഇവൾ ചെയ്യുമെന്ന് സ്വപ്നത്തിൽ കൂടി കരുതിയതല്ല.. ഇവൾ പാവമായിരുന്നല്ലോ… എവിടുന്ന് കിട്ടി ഇവൾക്കീ ധൈര്യം..?.
പാടില്ല… ഇവളെ തലക്ക് മീതെ വളരാൻ അനുവദിച്ച് കൂട.. പുതിയൊരു ശക്തിയോടെ രാജൻ നിലത്ത് നിന്നെണീറ്റു..അരയിൽ തിരുകിയ കുപ്പിയെടുത്തവൻ മേശപ്പുറത്ത് വെച്ചു…
💬 Comments
View all comments