0%

Chapter Title : നിറമുള്ള കനവുകൾ 1 [സ്പൾബർ]

Author : Spulber Read All Parts 1491

തങ്കച്ചൻ വേഗം മുന്നോട്ട് നടന്നു. “ ചേട്ടാ…” പ്രിയ അയാളെ വിളിച്ച് നിർത്തി. “ എന്താ മോളേ…” “അത്.. ചേട്ടാ… ഇന്നലെ ചേട്ടനൊപ്പം സ്ഥലം നോക്കാൻ വന്നില്ലേ.. ശിവൻ ചേട്ടൻ… അയാളുടെ നമ്പർ ചേട്ടന്റെ കയ്യിലുണ്ടോ… ?” “ ഉണ്ട് മോളേ.. നിങ്ങൾ ഒരുമിച്ച് പഠിച്ചതാണല്ലേ…”? “” ആ ചേട്ടാ… അയാളുടെ വീടിനടുത്ത് എന്റെയൊര് കൂട്ടുകാരിയുണ്ട്.. അവളുടെ നമ്പരൊന്ന് കിട്ടാനാ.. ശിവൻ ചേട്ടന് വിളിച്ചാൽ അവളുടെ നമ്പർ കിട്ടുമോന്നറിയാനാ…” പ്രിയ വായിൽ വന്ന നല്ലൊരു നുണയങ്ങ് പറഞ്ഞു. “ അതിനെന്താ മോളേ… ഞാൻ പറഞ്ഞ് തരാം… “ തങ്കച്ചൻ മൊബൈലെടുത്ത് ശിവന്റെ നമ്പർ പറഞ്ഞ് കൊടുത്തു. “ ഇനി ഞാൻ പോട്ടെ മോളേ… ഇപ്പോ തന്നെ വൈകി…” തങ്കച്ചൻ വേഗം നടന്ന് പോയി. പ്രിയക്കൊന്ന് തുള്ളിച്ചാടാൻ തോന്നി. ജെസിക്ക് കിട്ടുന്നതിനേക്കാൾ മുൻപേ അവന്റെ നമ്പർ തനിക്ക് കിട്ടി. ഇനി അവൾക്ക് കാണിച്ച് കൊടുക്കാം… വേണ്ടെന്ന് വെച്ചതാണ്. തങ്കച്ചൻ ചേട്ടനെ കണ്ടപ്പോഴാ പെട്ടെന്നൊരു ബുദ്ധി തോന്നിയത്. അവൾ വർദ്ധിച്ച സന്തോഷത്തോടെ മുറിയിലേക്ക് കയറി, വാതിൽ ചാരി,ബെഡിലേക്ക് കമിഴ്ന്ന് വീണു.. അമ്മ മുറിയിലേക്കൊന്നും കയറി വരില്ല. ജിഷ്ണു ഫുട്ബോൾ കളിക്കാനും പോയിട്ടുണ്ട്. അവൾ ആദ്യം തന്നെ ശിവന്റെ നമ്പർ സേവ് ചെയ്തു. ശിവേട്ടൻ എന്ന പേരിലേക്കവൾ കുറച്ച് നേരം നോക്കി നിന്നു. പിന്നെ വിറക്കുന്ന കൈകൾ കൊണ്ട് ആ പേരിലേക്ക്ഡയൽ ചെയ്തു. കിതപ്പോടെയവൾ അവിടെ ഫോണെടുക്കുന്നതും കാത്ത് നിന്നു.അവസാന ബെല്ലിന് ഫോണെടുത്തു. “ ഹലോ…” ശിവന്റെ ഗാംഭീര്യമുളള ശബ്ദം ഉൾക്കുളിരോടെയവൾ കേട്ടു.അവളൊന്നും മിണ്ടിയില്ല. “” ഹലോ… ആരാണിത്..”” ശിവൻ വീണ്ടും ചോദിച്ചു. “” ചേട്ടാ.. ഇത് ഞാനാ… പ്രിയ…” അവൾ ചെറിയൊരു ചമ്മലോടെ പതിയെ പറഞ്ഞു. “ ആ… എന്താ പ്രിയേ… സ്ഥലം വാങ്ങാനോ… അതോ വിൽക്കാനോ… ? “ “ ചേട്ടാ… അത്.. എനിക്ക്…”” ശിവൻ പെട്ടന്നങ്ങിനെ ചോദിച്ചപ്പോൾ പ്രിയയൊന്ന് പതറി. “ അല്ലാ… ഈ നമ്പർ അതിന് മാത്രമുള്ള താ… ഇതെവിടുന്ന് കിട്ടി… ?”” “ ഇത്… ഞാൻ…തങ്കച്ചൻ ചേട്ടന്റെ കയ്യിൽ നിന്നും…" “ ആ… അയാളുടെ കയ്യിൽ

💬 Comments

View all comments