0%

Chapter Title : നിറമുള്ള കനവുകൾ 1 [സ്പൾബർ]

Author : Spulber Read All Parts 1494

പറഞ്ഞ് ശിവൻ ഫോൺ വെച്ചു. പ്രിയ ഞെട്ടിത്തരിച്ച് കൊണ്ട് ഫോണിലേക്ക് തുറിച്ച് നോക്കി. അവൻ തെറി പറഞ്ഞതിനേക്കാൾ അവളെ ഞെട്ടിച്ചത്, ഇന്നവൻ പെണ്ണ് കാണാൻ പോകുന്നു എന്ന് പറഞ്ഞതാണ്. അവൾ വിളറി വെളുത്ത് പോയി. ഇങ്ങിനെ അവൻ പറയുമെന്നവൾ കരുതിയതേയില്ല. ഇനിയെന്ത് ചെയ്യും.. വേണ്ട എന്ന് വിചാരിച്ച് ഒഴിവാക്കിയതാണ്.. പക്ഷേ ഇനി തനിക്കവനെ കിട്ടിയേ പറ്റൂ… അവന്റെ നമ്പറിലേക്കവൾ വീണ്ടും വിളിച്ചു. ഒറ്റ ബെല്ലിന് തന്നെ അവൻ ഫോണെടുത്തു. “ എന്താടീ…” അവൻ കലിപ്പിലാണെന്ന് അവൾക്ക് മനസിലായി. “ ചേട്ടാ… ഫോൺ വെക്കല്ലേ.. എനിക്ക് കുറച്ച് കാര്യങ്ങൾ പറയാറുണ്ട്…” “ ഉം… പെട്ടെന്ന് പറ… ഞാൻ കുറച്ച് തിരക്കിലാണ്… “ “ അത് ചേട്ടാ… എനിക്ക് ഒരു പാട് പ്രശ്നങ്ങളുണ്ട്… എന്റച്ചന്റെ കാര്യമൊക്കെ ചേട്ടൻ അറിഞ്ഞതല്ലേ.. അതിനിടക്ക്… അതാ ഞാൻ അന്നങ്ങിനെ പറഞ്ഞത്… “ പ്രിയ, അവൻ ഫോൺ വെക്കുമെന്ന് കരുതി പെട്ടെന്ന് പറഞ്ഞു. “പിന്നെന്തേ ഇപ്പോ തീരുമാനം മാറി… നിന്റെ പ്രശ്നങ്ങളെല്ലാം തീർന്നോ… ?” ശിവൻ ചോദിച്ചു. “ ചേട്ടാ… അതല്ല… എനിക്കിപ്പോ.. “ പ്രിയക്ക് എന്താണവനോട് പറയേണ്ടതെന്ന് മനസിലായില്ല. “ ശരി… ഞാനിപ്പോ അമ്മയോടെന്താ പറയേണ്ടത്… ഞങ്ങളിന്നൊരു പെണ്ണ് കാണാൻ ഇറങ്ങുകയാ…” “ ഞാനെന്താ ചേട്ടാ പറയുക… ഇപ്പോഴൊരു കല്യാണത്തിനൊന്നും എനിക്ക് കഴിയില്ല… എനിക്ക് കുറച്ചൂടി സമയം വേണം… അത് വരെ ചേട്ടൻ…” “ അത് പറ്റുമെന്ന് തോന്നുന്നില്ല… അമ്മ ഒരേ വാശിയിലാ… ഈ മാസം തന്നെ കല്യാണം നടത്തണമെന്നാ.. ശരിയെന്നാ..ഞാൻ വിളിക്കാം…” അത് പറഞ്ഞ് ശിവൻ പെട്ടെന്ന് ഫോൺ വെച്ചു. പ്രിയക്ക് ശരിക്കും സങ്കടം വന്നു. ഇത് നടക്കുമെന്ന് തോന്നുന്നില്ല. വെറുതേ ആഗ്രഹിച്ചു.. ഒരൊറ്റയാളെയേ ഇത് വരെ കൊതിച്ചിട്ടുള്ളൂ.. അതിങ്ങിനെയുമായി.. ഇനിയെന്ത് ചെയ്യും.. ? ഒന്നൂടി വിളിച്ച് നോക്കിയാലോ… ? അവന്റെ സ്വഭാവം വെച്ച് തെറി പറയാനാണ് സാധ്യത..

💬 Comments

View all comments