0%

Chapter Title : നിറമുള്ള കനവുകൾ 1 [സ്പൾബർ]

Author : Spulber Read All Parts 3.2K

ഇനി അവൾക്ക് കാണിച്ച് കൊടുക്കാം… വേണ്ടെന്ന് വെച്ചതാണ്. തങ്കച്ചൻ ചേട്ടനെ കണ്ടപ്പോഴാ പെട്ടെന്നൊരു ബുദ്ധി തോന്നിയത്. അവൾ വർദ്ധിച്ച സന്തോഷത്തോടെ മുറിയിലേക്ക് കയറി, വാതിൽ ചാരി,ബെഡിലേക്ക് കമിഴ്ന്ന് വീണു.. അമ്മ മുറിയിലേക്കൊന്നും കയറി വരില്ല. ജിഷ്ണു ഫുട്ബോൾ കളിക്കാനും പോയിട്ടുണ്ട്. അവൾ ആദ്യം തന്നെ ശിവന്റെ നമ്പർ സേവ് ചെയ്തു. ശിവേട്ടൻ എന്ന പേരിലേക്കവൾ കുറച്ച് നേരം നോക്കി നിന്നു. പിന്നെ വിറക്കുന്ന കൈകൾ കൊണ്ട് ആ പേരിലേക്ക്ഡയൽ ചെയ്തു. കിതപ്പോടെയവൾ അവിടെ ഫോണെടുക്കുന്നതും കാത്ത് നിന്നു.അവസാന ബെല്ലിന് ഫോണെടുത്തു. “ ഹലോ…” ശിവന്റെ ഗാംഭീര്യമുളള ശബ്ദം ഉൾക്കുളിരോടെയവൾ കേട്ടു.അവളൊന്നും മിണ്ടിയില്ല. “” ഹലോ… ആരാണിത്..”” ശിവൻ വീണ്ടും ചോദിച്ചു. “” ചേട്ടാ.. ഇത് ഞാനാ… പ്രിയ…” അവൾ ചെറിയൊരു ചമ്മലോടെ പതിയെ പറഞ്ഞു. “ ആ… എന്താ പ്രിയേ… സ്ഥലം വാങ്ങാനോ… അതോ വിൽക്കാനോ… ? “ “ ചേട്ടാ… അത്.. എനിക്ക്…”” ശിവൻ പെട്ടന്നങ്ങിനെ ചോദിച്ചപ്പോൾ പ്രിയയൊന്ന് പതറി. “ അല്ലാ… ഈ നമ്പർ അതിന് മാത്രമുള്ള താ… ഇതെവിടുന്ന് കിട്ടി… ?”” “ ഇത്… ഞാൻ…തങ്കച്ചൻ ചേട്ടന്റെ കയ്യിൽ നിന്നും…" “ ആ… അയാളുടെ കയ്യിൽ ഈ നമ്പറേ ഉള്ളൂ… ഇത് സ്ഥലക്കച്ചവടത്തിന്റെ ആവശ്യത്തിനുളളതാ… പ്രിയ എന്തിനാ വിളിച്ചത്…" “അത്… എനിക്ക് ചേട്ടനെയൊന്ന് കാണണം.,. ഒരു കാര്യം.. പറയാനുണ്ട്.. ” “ എന്നോട് പറയാനുള്ളതൊക്കെ പ്രിയ പറഞ്ഞതല്ലേ… ഇനിയെന്ത് പറയാൻ.. ?’” ശിവൻ താൽപര്യമില്ലാത്ത മട്ടിൽ ചോദിച്ചു. “ അത്… ചേട്ടാ… ചേട്ടനെന്നോട് ക്ഷമിക്കണം..ചേട്ടൻ…പെട്ടന്നങ്ങിനെ… ചോദിച്ചപ്പോൾ.. എനിക്ക്… എന്താ പറയേണ്ടതെന്ന്… എനിക്ക് ചേട്ടനെ

💬 Comments

View all comments