0%

Chapter Title : നിറമുള്ള കനവുകൾ 1 [സ്പൾബർ]

Author : Spulber Read All Parts 1496

ഇല്ല… ഇല്ല… താൻ വ്യക്തമായി കേട്ടതാണ്.. നിനക്ക് ഈ ശിവേട്ടനുണ്ടാവും… ആ പറഞ്ഞത് ശരിക്കും കേട്ടതാണ്.. അതെ… അത് തന്നെയാണ് പറഞ്ഞത്… ഈശ്വരാ… അപ്പോ.. ശിവേട്ടൻ… സന്തോഷം കൊണ്ടവൾ കരഞ്ഞു പോയി. പെട്ടെന്ന് പ്രിയ ചുറ്റും നോക്കി. ഭാഗ്യം ആരുമില്ല. അവൾ ബാഗിൽനിന്നും ടവ്വലെടുത്ത് മുഖമൊന്ന് തുടച്ചു. പിന്നെ ശിവേട്ടൻ ഇനി തനിക്ക് മാത്രം സ്വന്തമാണെന്ന ആഹ്ലാദത്തോടെ മുന്നോട്ട് നടന്നു. ജ്വല്ലറിയിലെത്തിയിട്ടും പ്രിയക്ക് മുഖത്തെ സന്തോഷം മറക്കാനായില്ല. അവളുടെ മുഖം ചുവന്ന് തുടുത്ത് തന്നെ നിന്നു. വരുന്ന കസ്റ്റമേർസിനെയൊക്കെ സന്തോഷത്തോടെ തന്നെയവൾ സ്വീകരിച്ചു. ലഞ്ച് ടൈമിൽ ഭക്ഷണം കഴിക്കാൻ അവൾക്ക് തോന്നിയില്ല. അമ്മ ചോറ് നിറച്ച് കൊടുത്ത പാത്രം തുറന്ന് വെച്ച് അവൾ അതിലേക്ക് നോക്കിയിരുന്നു. ഉള്ളിലാകെ സന്തോഷം പതഞ്ഞ് നിറയുകയാണ്. ജീവിതത്തിൽ ആദ്യമായാണ് പ്രേമത്തിന്റെ മധുരം നുകരുന്നത്.. അതെ… താനും പ്രേമിക്കുന്നുണ്ട്… തനിക്കും ഒരു കാമുകനുണ്ട്… അവൾ ചോറ്റുപാത്രം അടച്ച് വെച്ച് ഒരു ഗ്ലാസ് വെള്ളം കുടിച്ച് മൊബൈൽ കയ്യിലെടുത്തു. ഒന്ന് വിളിച്ചാലോ.. ഇപ്പോൾ തിരക്കിലാണാവോ… വിളിക്കണോ… ചിലപ്പോൾ നല്ല തെറി കേൾക്കും.. ആളൊരു കലിപ്പനാണ്.. വേണ്ട.. ഇങ്ങോട്ട് വിളിക്കാമെന്നല്ലേ പറഞ്ഞത്… വിളിക്കുമോന്ന് നോക്കാം… അവൾ എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ഫോൺ ബെല്ലടിച്ചു. നോക്കുമ്പോൾ പരിചയമില്ലാത്തൊരു നമ്പറാണ്. പക്ഷേ, അവൾക്ക് ചെറിയൊരു പ്രതീക്ഷയുണ്ടായി… പ്രിയ ഫോണെടുത്തു. “ ഹലോ… എന്റെ സുന്ദരിക്കുട്ടീടെ സങ്കടമൊക്കെ തീർന്നില്ലേ… ?” അപ്പുറത്തൂന്ന് ശിവന്റെ പ്രേമത്തിൽ പൊതിഞ്ഞ സ്വരം കാതിൽ പതിച്ചപ്പോൾ പ്രിയ പൂത്തുലഞ്ഞു പോയി. സന്തോഷം കൊണ്ട് കോരിത്തരിച്ചു കൊണ്ടവളൊന്ന് പുളഞ്ഞു. നാണത്തോടെയവൾ ചുറ്റുമൊന്ന് നോക്കി. ആരുമില്ല… അല്ലെങ്കിലും ലേഡീസായി ഇവിടെ താൻമാത്രമേ ഉള്ളൂ.. വളരെ പതിയെ കാറ്റിന്റെ മർമരം പോലെ, ഇണക്കിളിയുടെ കൊഞ്ചൽ പോലെ പ്രിയ വിളിച്ചു. “ശിവേട്ടാ….. “ “ നീ ഡ്യൂട്ടിയിലാണോടീ… “ “” അല്ല ശിവേട്ടാ.. ലഞ്ച്ടൈമാ…” “ എന്നിട്ട് കഴിച്ചോടീ

💬 Comments

View all comments