0%

Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]

Author : ഋഷി Read All Parts 3.5K

ഐസും ഇത്തിരി സോഡയും ചേർത്ത് ഒരു സിപ്പെടുത്തു. മൈര്! ഒറ്റവലി. ഗ്ലാസ് കാലി. ഒരു സ്റ്റിഫ് ഡ്രിങ്കുമൊഴിച്ചു വേഷം മാറി.. മുണ്ടും അയഞ്ഞ ടീഷർട്ടും. ബാൽക്കണിയിൽ പോയി നിന്നു. ദൂരെ ഏതോ കണ്ണാടിപോലുള്ള പ്രതലത്തിൽ നിന്നും വെളിച്ചം പ്രതിഫലിക്കുന്നുണ്ട്. മാഹിം ക്രീക്കാണെന്നു തോന്നുന്നു. താഴെ മുംബൈ നഗരത്തിന്റെ ഒരു കഷണം വിളക്കുകൾ വിതറിയിട്ടപോലെ. ഒന്നുമാലോചിക്കാൻ വയ്യ! ഭീരു! എന്നത്തേയും പോലെ വികാരങ്ങളിൽ നിന്നും ഒളിച്ചോടുന്ന കഴുത. ആരാണ് നിന്റെ കവചമൊരിക്കൽ വലിച്ചുകീറിയത്? നിന്റെ കുണ്ഡലങ്ങൾ പറിച്ചെറിഞ്ഞു നിന്നെ നിരായുധനാക്കിയത്?

രഘൂ... വലിച്ചുകൊണ്ടിരുന്ന കഞ്ചാവു ബീഡിയുടെ പുകച്ചുരുളുകളിൽക്കൂടി ചന്ദ്രേട്ടന്റെ മുഖം തെളിഞ്ഞു. ബാലുവിനെ കുത്തിയെടാ!

ചാടിയെണീറ്റു. മേശവലിപ്പിൽ നിന്ന് കൈവിരലുകളിൽ പിച്ചളയുടെ നക്കിളെടുത്തിട്ടു. ആരാണ് ചന്ദ്രേട്ടാ. ആരാണ്? നെഞ്ചിടിപ്പ് കൂടി. അവമ്മാര് തന്നെ. ആ റോഷ്നീടെ ആങ്ങളമാര്. കൈത്തണ്ടയിലാ. വല്ല്യ ആഴമൊന്നുമില്ല. ക്ലിനിക്കില് പോയി വെച്ചുകെട്ടി. ചെറുക്കൻ പേടിച്ചിരിപ്പാടാ.

ബൈക്കെടുത്തു പറന്നു. ചന്ദ്രേട്ടൻ പൊറകേ കാറിലുണ്ട്.അവന്മാരെയിന്ന്.... ചോര തിളച്ചിരുന്നു. സ്ഥിരം താവളങ്ങളിലൊന്നും അവന്മാരെക്കണ്ടില്ല. നേരെയവളുടെ വീട്ടിലേക്ക് കേറിച്ചെന്നു. ഇവിടാരുമില്ല. കനത്ത സ്വരം. റിട്ടയേർഡ് ചീഫ് എൻജിനീയർ മാധവമേനോൻ. റോഷ്നീടെ തന്ത.

ചോദിച്ചില്ലല്ലോ... അങ്കിളേ. ഞാനീസിയായി മറുപടി പറഞ്ഞു. ഇതു നമ്മടെയിടമാണ്. ഇത്തരം സന്ദർഭങ്ങൾ പുത്തരിയല്ലതാനും.

അങ്കിൾ ഞങ്ങൾക്ക് റോഷ്നിയെ ഒന്നു കാണണം. ഞാൻ ശബ്ദമുയർത്താതെ പറഞ്ഞു. അങ്ങേരടെ തിരുമോന്ത ചുവന്നു. അവളെന്റെ മോളാടാ. അവളാരെക്കാണണം, വേണ്ട ഇതൊക്കെ തീരുമാനിക്കാൻ ഞാനുണ്ട്. ഓരോരോ തെണ്ടികള് വീട്ടീക്കേറി വരും... എറങ്ങിപ്പോടാ.. അങ്ങേരടെ സ്വരമുയർന്നു...

അങ്കിൾ ദയവായി ഞാൻ പറയുന്നത് കേൾക്കണം. റോഷ്നിയെ ഒന്നു കണ്ടാൽ മതി. അവൾക്ക് താല്പര്യമുണ്ടെങ്കിൽ ഞങ്ങളവളെ ബാലുവിന്റെ

💬 Comments

View all comments