നിറമുള്ള നിഴലുകൾ [ഋഷി]
📝 Ongoing
👁 574872 views ❤ 432 likes 💬 132 comments
നിറമുള്ള നിഴലുകൾ
Niramulla Nizhalukal | Author : Rishi
കണ്ണു പുളിക്കുന്നുണ്ടായിരുന്നു. രാത്രി നേരേ ചൊവ്വേ ഉറങ്ങാൻ കഴിഞ്ഞില്ല... നാളുകൾക്കു ശേഷം ചേച്ചി സ്വപ്നങ്ങളിൽ വന്നു. എന്റെ മുഖം മുഴുവനും ഉമ്മകൾ കൊണ്ടു പൊതിഞ്ഞു... ആ ചിരി... ആ മണമെന്റെ സിരകളിലൂടെ പടർന്നു... വിയർത്തു കുളിച്ചെണീറ്റു. സാധാരണ ചെയ്യാത്ത കാര്യം ചെയ്തു. ഏസി ഓണാക്കി. അശാന്തമായ മയക്കം...
ഏതായാലും നല്ല ഉറക്കമില്ല. ട്രാക്ക്സും, കെഡ്സുമെടുത്തിട്ട് അതിരാവിലെ ഓടാൻ പോയി തിരിച്ചു വന്ന് മുംബൈയിലെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു. ബാന്ദ്ര വെസ്റ്റിലാണ്. നല്ല സബർബ്. കണ്ണായ സ്ഥലം. നിന്നുപോയ പഴയ ഇംഗ്ലീഷ് പത്രത്തിന്റെ ആത്മാവായിരുന്ന, കല്ല്യാണം കഴിക്കാത്ത അമ്മാവന്റേതായിരുന്നു. മുടിയനായ പുത്രനായി ഡിഗ്രി പോലുമെടുക്കാതെയലഞ്ഞ മൂപ്പരെ അമ്മയുടെ വീട്ടുകാർ എന്നേ പടിയടച്ചു തള്ളിയതാണ്. അവസാനത്തെ മാസങ്ങൾ എന്റെയൊപ്പമായിരുന്നു. മറ്റൊരു താന്തോന്നി. പണ്ടത്തെ വീടുമായുള്ള അകന്ന കണ്ണി, അപ്പുവേട്ടൻ... .. പഴയ എഴുത്താശാൻ.. ഒന്നാന്തരം പാചകക്കാരൻ.. ഇടയ്ക്കിത്തിരി നാള് കുതിരവട്ടത്തായിരുന്നു.. അതോടെ വീട്ടുകാർ ഭ്രഷ്ട്ടു കല്പിച്ചു.. അപ്പോൾ അപ്പുവേട്ടന്റെ പരിചരണത്തിൽ അമ്മാവന്റെ അവസാന നാളുകൾ സുഖമായിത്തന്നെ കഴിഞ്ഞുപോയി.
വാട്ട്സാപ്പിൽ ഒരു മെസ്സേജ്. ആന്റി പോയി. ഇന്നലെ രാത്രി.. രണ്ടുമണിയോടെ...നേരത്തേ അറിയിക്കരുതെന്ന് കർശനമായി പറഞ്ഞിരുന്നു. നാളെ വൈകുന്നേരം ദഹനം.
💬 Comments
View all comments