0%

Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]

Author : ഋഷി Read All Parts 3.7K

ചിരിച്ചു.

നിന്റെ ദേഷ്യമിതുവരെ മാറിയില്ലേടാ...റോഷ്നി സങ്കടപ്പെട്ടു.

അതു വിട്ടേക്കടീ. ഞാൻ ചിരിച്ചു.

കലങ്കത്ത് തറവാടിന്റെ ഗേറ്റിൽ വണ്ടി നിർത്തി. അവരുടെയൊപ്പം ഞാനുമിറങ്ങി. പോട്ടേടാ.. റോഷ്നി കൈവീശി. രഘൂ.. ടേക് കെയർ... ചേച്ചിയെന്റെ കവിളിൽ തലോടി. എല്ലാ വികാരങ്ങളും ആ വിളിയിലുണ്ടിയിരുന്നു... ആ വിരൽത്തുമ്പുകളിലുണ്ടായിരുന്നു...ആ കണ്ണുകളിലുണ്ടായിരുന്നു...കോരിത്തരിച്ചുപോയി.

ശരിയാന്റീ..എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ഒന്നു തല കുനിച്ചിട്ട് ഞാൻ ജീപ്പിൽ വലിഞ്ഞുകയറി, നിറയുന്ന കണ്ണുകളൊളിപ്പിക്കാൻ...

റോഷ്നി ആന്റിയെ നോക്കി മന്ദഹസിക്കുന്നത് ഞാൻ കൺകോണിലൂടെ കണ്ടു.

വീട്ടിലേക്ക് ഡ്രൈവു ചെയ്യുമ്പോൾ ചുറ്റിലും ചേച്ചിയുണ്ടായിരുന്നു... ആ മണം, ചിരി,.സ്പർശം, നോട്ടം... തേനിറ്റുന്ന ചുണ്ടുകൾ.....

ഇഷ്ട്ടികകളുടെ കാലമായിരുന്നു. മഴ കഴിഞ്ഞു പണികൾ തുടങ്ങിയ സമയം. നാലു കാശുണ്ടാക്കാൻ വേണ്ടി ഓടിനടപ്പായിരുന്നു. വൈകുന്നേരമായപ്പോൾ തളർന്നു. ചന്ദ്രേട്ടൻ വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ ഹാപ്പിയായി. ഒരു കുളീം പാസ്സാക്കി നേരെ വിട്ടു. ജീപ്പു വരാന്തയുടെ വശത്തു പാർക്കുചെയ്ത് ചുറ്റി മുൻവശത്തേക്ക് നടന്നപ്പോൾ സൈഡിലൊരു സ്കൂട്ടർ. ആരോ പടികളിറങ്ങി വരുന്നു. വെളിച്ചം പിന്നിൽ നിന്നായതു കാരണം ഒരു നിമിഷം പിടികിട്ടിയില്ല. പെട്ടെന്നു മനസ്സിലായി! ബാലു!

ഞാൻ നിന്നു. ബാലു. എങ്ങനെയൊണ്ടെടേ? പഴയ കൂട്ടുകാരനോടുള്ള സ്വാഭാവികമായ പെരുമാറ്റം വെളിയിൽ വന്നു.

അവൻ ഷോക്കടിച്ചപോലെ നിന്നു. ഓ.. നീയോ... സ്വരത്തിൽ പുച്ഛം.

ശരി... കാണാം...ഞാൻ അവനെ വിട്ട് മുന്നോട്ടു നടന്നു.

രഘൂ... ഒന്നു നിന്നേ... പിന്നിൽ നിന്നുമവൻ വിളിച്ചു.

ഞാൻ തിരിഞ്ഞു നിന്നു.

എന്താ നിന്റെയുദ്ദേശം? അവന്റെ സ്വരത്തിൽ വെറുപ്പായിരുന്നു.

എനിക്കൊന്നും മനസ്സിലായില്ല. അവനെ കണ്ടപ്പോഴേ ഒരുമാതിരി അസ്വസ്ഥത തോന്നിയതാണ്... ആ... ഞാൻ പോണു. കാണാം.. ഞാൻ തിരിഞ്ഞു.

നിക്കടാ അവിടെ. അവന്റെ കൈ എന്റെ കോളറിൽ

💬 Comments

View all comments